ഭക്ഷണം ആസ്വദിച്ചുതന്നെ കഴിക്കാം; തടി കുറക്കാൻ നൃത്തം

തടി കുറയ്ക്കാന്‍ പലതരം വ്യായാമമുറകളുണ്ട്. എന്നാൽ നൃത്തത്തിലൂടെ തടികുറക്കുന്ന ഒരു രീതി. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലെ നൃത്തക്ളാസ് ക്‌ളാസ്സ്‌ ഇവിടത്തെ സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതത്തിന് വലിയ പങ്കാണ് വഹിക്കുന്നത് .

നല്ല ഭക്ഷണം ലഭിക്കുമ്പോൾ ശരീരം നോക്കാതെ കഴിക്കും. ഫലമോ പൊണ്ണത്തടി കൂടെയിങ്ങുപോരും. ഗൾഫിലെത്തിയ പലരുടേയും ധർമസങ്കടങ്ങളിൽ ഒന്നാണിത്. ജിംനേഷ്യത്തിലെത്തി വ്യായാമം ചെയ്യാൻ സമയവും മടിയും അനുവദിക്കാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിലാണ് നൃത്തം ഇഷ്ടപ്പെടുന്ന എന്നാൽ, തടി അൽപം കൂടിപ്പോയ വനിതകൾക്കായി അബുദാബിയിൽ ഒരു നൃത്ത പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 

സുംബാ, ബോളിവുഡ്, ബെല്ലി നൃത്തപരിശീലനങ്ങളിലൂടെയാണ് വ്യായാമം. അബുദാബിയിലെ യൂണിവേഴ്സൽ ആശുപത്രിയിലെ ഡോക്ടർ ജിപ്‌നാ ജലീലിൻ്േതാണ് ഈ ആശയം.  

നൃത്താഭ്യാസത്തിലൂടെ പൊണ്ണത്തടിയും അമിതഭാരവും കുറയുന്നത് അനുഭവിച്ചറിഞ്ഞതോടെ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഇന്ത്യക്കാർക്കു പുറമേ, ഫിലിപ്പീൻസ്, ചൈന, അറബുവശംജർ, ബ്രിട്ടീഷ്ക്കാർ തുടങ്ങിയവർ നൃത്തം പരിശീലിക്കുന്നു. തടി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ. വിവിധ ജോലിചെയ്യുന്നവർ തുടങ്ങി വീട്ടമ്മമാർ വരെ ഈ കൂട്ടത്തിലുണ്ട്. 

ഒരുമണിക്കൂർ നൃത്തത്തിലൂടെ അഞ്ഞൂറു മുതൽ എണ്ണൂറുവരെ കലോറി ഒഴുകിയിറങ്ങുന്നത് ശരീരത്തിന് സുഖപ്രദമാണെന്നാണ് സാക്ഷ്യം. ശരീരം നന്നാക്കാൻ മാത്രമല്ല, മാനസിക ഉന്മേഷത്തിനും സുംബാ പോലെയുള്ള നൃത്തരൂപങ്ങൾ ഉപകാരപ്രദമാണ്.  സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഒന്നാന്തരം വ്യായാമമുറ. അബുദാബിയിലെ മറ്റു സംഘടനകൾക്കൊപ്പം ചേർന്ന് നൃത്തപരിശീലനവും ആരോഗ്യസംരക്ഷണവും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ.