പ്രവാസത്തിന്റെ പാട്ടുകാരി

പ്രവാസ ലോകം മലയാള സിനിമയ്ക്ക് നൽകിയ പുതിയ ശബ്ദമാണ് ആൻ ആമി എന്ന ഗായിക. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയാള സിനിമയിൽ ഒരുപിടി നല്ല ഗാനങ്ങളുമായി വരവറിയിച്ചു കഴിഞ്ഞു ആൻ. പ്രവാസം മലയാള സിനിമയ്ക്ക് നൽകിയ പ്രതിഭയാണ് ആൻ ആമി. മലയാള സിനിമാ ലോകത്തെ പുതിയ ശബ്ദം. 

ഒരുപിടി നല്ല പാട്ടുകളുമായി മലയാള സിനിമയിൽ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. ദുബായിലെ വിവിധ സംഗീത വേദികളിലൂടെയാണ് ആൻ സിനിമയുടെ ലോകത്തേക്കെത്തുന്നത്.

രണ്ടു വർഷം മുന്പ് ഒരു പാട്ടിൻറെ ഡെമോ ഒരുക്കിയതോടെയാണ് സിനിമയിലേക്ക് വഴി തുറക്കുന്നത്. ഡെമോ കണ്ട സംഗീത സംവിധായകൻ ഷാൻ റഹ്മാൻ കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോയിൽ പാടാൻ അവസരം നൽകി. ആദ്യ പാട്ടിലൂടെ തന്നെ ആൻ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഒട്ടേറെ അവസരങ്ങൾ ആനിനെ തേടിയെത്തി. മലയാളത്തിലും തെലുങ്കിലുമൊക്കെയായി മികച്ച സംവിധായകർക്കൊപ്പം ആൻ പ്രവർത്തിച്ചു. പൈപ്പിൻ ചുവട്ടിലെ പ്രണയം, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു.

ശങ്കർ മഹാദേവനെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിൻറെ സമർപ്പണത്തെ മാതൃകയാക്കുന്ന ആൻ ആമിയുടെ ഏറ്റവും വലിയ പിന്തുണയും പ്രോൽസാഹനവും കുടുംബാംഗങ്ങളാണ്. ഇനിയും ഒരു പിടി പാട്ടുകൾ ആമിയുടേതായി വരാനുണ്ട്... മലയാള സിനിമയിലേക്ക്. നമുക്ക് കാത്തിരിക്കാം ആ നല്ല പാട്ടുകൾക്കായി.