Archival imagery from the Apollo 17 mission to the Moon. The yellow box contains an enlarged area of the original photo in which three lights are visible above the lunar terrain. (Image Credit: war.gov)

അന്യഗ്രഹ ജീവികളെയും അന്യഗ്രഹ പേടകങ്ങളെയും കുറിച്ചുള്ള ദുരൂഹതകള്‍ക്ക് ആക്കമേറ്റി അജ്ഞാത പറക്കും വസ്തുക്കളെ (UFO) കുറിച്ചുള്ള പുതിയ ഫയലുകള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. തിരിച്ചറിയാന്‍ കഴിയാത്ത അസാധാരണ പ്രതിഭാസങ്ങള്‍ (UAP) എന്നാണ് നിലവില്‍ പെന്‍റഗണ്‍ ഇവയെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമാകുന്നതിന്‍റെ ഭാഗമായാണ് ഈ ഫയലുകള്‍ പുറത്തുവിടുന്നതെന്നും ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് പോലെ വ്യാഖ്യാനിക്കാമെന്നും സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പെന്‍റഗണ്‍ വ്യക്തമാക്കുന്നു. ' ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ച് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പുതിയ ഫയലുകള്‍ ഡിപാര്‍ട്മെന്‍റ് ഓഫ് വാര്‍ പുറത്തുവിടുകയാണ്. സുതാര്യതയ്ക്കുള്ള  പ്രസിഡന്റിന്‍റെ നിര്‍ദേശ പ്രകാരമാണിത് പുറത്ത് വിടുന്നത്' എന്നും യുഎസ് പ്രതിരോധമന്ത്രാലയം എക്സില്‍ കുറിച്ചു.  

ഫെബ്രുവരിയിലാണ് അജ്ഞാത പേടകങ്ങളെയും ആകാശത്തെ അസാധാരണ പ്രതിഭാസങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രംപ് സൂചന നല്‍കിയത്. ഭൂമിക്കപ്പുറമുള്ള ജീവനെയും ജീവജാലങ്ങളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള വിവരങ്ങള്‍ യുഎപി, യുഎഫ്ഒ തുടങ്ങിയവയെയും കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്ത് വിടാന്‍ പോവുകയാണ് എന്നായിരുന്നു ട്രംപിന്‍റെ പോസ്റ്റ്. 

അന്യഗ്രഹ ജീവികളുണ്ടെന്നും പേടകങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെന്നും യുഎസ് മുന്‍ വ്യോമസേന, പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ഇത് സംബന്ധിച്ച് കൈവശമുള്ള േരഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമേറിയിരുന്നു. അന്യഗ്രഹ ജീവികളെ അമേരിക്ക തടവിലാക്കിയിട്ടുണ്ടെന്നും പേടകങ്ങളുമായി ബന്ധമുണ്ടെന്നുമെല്ലാമുള്ള ഗൂഢാലോചന സിദ്ധാന്തക്കാരും ഇതിന് പിന്നാലെ കൂടി. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മുന്‍ പ്രസിഡന്‍റുമാരടക്കം നിഷേധിച്ചുവെങ്കിലും യുഎഫ്ഒകളുടെ കാര്യത്തില്‍ മൗനം പാലിച്ചിരുന്നു. അത്യാധുനിക വ്യോമസേനാ സംവിധാനങ്ങളെയാണ് പലപ്പോഴും അന്യഗ്രഹ പേടകങ്ങളായി പൊതുജനം കരുതിയിട്ടുള്ളതെന്നെല്ലാം വാദമുയരുകയും ചെയ്തു. അന്യഗ്രഹ ജീവികള്‍ ഉള്ള പേടകം പിടിച്ചെടുത്തതായ വാര്‍ത്ത പെന്‍റഗണ്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 

മുന്‍ പ്രസിഡന്‍റ് ജോണ‍് എഫ്.കെന്നഡി, സെനറ്റര്‍ റോബര്‍ട്ട് എഫ്.കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ തുടങ്ങിയവരുടെ വധവുമായി ബന്ധപ്പെട്ട ഫയലുകളും ഈ വര്‍ഷമാദ്യം ട്രംപ് ഭരണകൂടം പുറത്തുവിട്ടിരുന്നു. 

ENGLISH SUMMARY:

The Pentagon has released a new set of classified files regarding Unidentified Aerial Phenomena (UAP), commonly known as UFOs, adding fresh fuel to the global debate over extraterrestrial life. This disclosure comes as part of a transparency directive from the President, aimed at making long-hidden government records accessible to the public. Earlier this year, President Trump hinted at revealing secrets about life beyond Earth and the mysterious crafts often spotted in the skies. While former military officials have claimed that the U.S. possesses alien technology, the Pentagon has previously denied capturing any extraterrestrial beings or crafts. By making these files public, the Department of War is allowing citizens to interpret the data independently, marking a significant shift in U.S. policy regarding space mysteries.