ദൗത്യത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടത്തിലേക്ക് കടക്കുകയാണ് ആര്‍ട്ടെമിസ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:35നാണ് ആര്‍ട്ടെമിസ് ഭൂമിയിലെത്തുക എന്നാല്‍ ഇതിനിടെയിലുള്ള അന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവ് അതായത് അട്മോസ്ഫിയറിക്ക് റീ എന്‍ട്രി ആണ് നാസ ഭീതിയോടെ നോക്കിക്കാണുന്നത്. മിക്കവാറും പേടകങ്ങള്‍ തകരുന്ന അന്തരീക്ഷത്തിലെ പാളിയാണ് ഭീതിക്ക് കാരണം.
ഭൂമിയിലേക്ക് തിരിച്ചെത്തുന്നതിന് മുന്‍പ് സെക്കന്‍റില്‍ 11 കിലോമീറ്റര്‍ എന്ന വേഗതയിലാണ് ആര്‍ട്ടെമിസ് വഹിക്കുന്ന ഒറൈയോണ്‍ പേടകം എത്തുക. സാധാരണയായി പേടകങ്ങള്‍ എത്താറില്ല. ഭൂമിയിലേക്ക് ഏറ്റവും വേഗതയിലെത്തുന്ന പേടകമാണ് ആര്‍ട്ടെമിസ്. എന്നാല്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് കുതിക്കുന്ന വേഗത മറ്റ് പേടകങ്ങളെപ്പോലെയല്ല. ഈ വേഗത അന്തരീക്ഷത്തിലെത്തുന്നതോടെ വായുവുമായുള്ള ഉരസലിന് കാരണമാകും. ഇത് പേടകത്തിന്‍റെ താപനില വന്‍തോതില്‍ വര്‍ധിപ്പിക്കും, 2800 ഡിഗ്രി ആയിരിക്കും ഈ സമയത്തെ താപനില. ഇതുകൂടാതെ ശക്തമായ അന്തരീക്ഷമര്‍ദവും പേടകത്തിന് പ്രതികൂലമാണ്.
അന്തരീക്ഷത്തിലേക്ക് കടക്കും മുന്‍പ് ഈ വേഗത നിയന്ത്രിക്കാനായില്ലെങ്കില്‍ ആര്‍ട്ടെമിസിന് കാര്യങ്ങള്‍ പ്രശ്നമാകും. റിവേഴ്സ് ത്രസ്റ്ററുകള്‍ എന്നറിയപ്പെടുന്ന റോക്കറ്റുകളാണ് ഒറൈയോണിന്‍റെ ബ്രേക്കുകള്‍ എന്നാല്‍ ഈ വേഗതയില്‍ ബ്രേക്ക് പിടിക്കുമ്പോള്‍ ആര്‍ട്ടെമിസിലെ ക്ര്യൂ അനുഭവിക്കാന്‍ പോകുന്ന ബലം അതീവമായിരിക്കും. എങ്കിലും ദൗത്യം വിജയകരമാകുമെന്ന പൂര്‍ണവിശ്വാസത്തിലാണ് നാസ.