Kalpakkam: Prime Minister Narendra Modi witnesses initiation of core loading of Indias indigenous Prototype Fast Breeder Reactor, at Kalpakkam in Tamil Nadu (File Photo)
ഇന്ത്യയുടെ ത്രിതല ആണവോർജ പദ്ധതിയിലെ നിർണായകമായ രണ്ടാം ഘട്ടത്തിന് തുടക്കം. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമായി. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ റിയാക്ടർ, ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ എൻജിനീയറിങ് മികവിനെ ലോകത്തിന് മുന്നിൽ തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തിന്റെ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തുന്ന ഘട്ടത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിത്. ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ആണവ മാലിന്യങ്ങൾ കുറയ്ക്കാനും ഊർജക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. ഭാവിയിലെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ അത്യാധുനിക ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.