ഒറ്റയ്ക്ക് യാത്രപോകാന്‍ മടിയുള്ളവരാണോ നിങ്ങള്‍ . കൂട്ടുകാരില്ലെങ്കില്‍ ഒരു രസവുമില്ല എന്ന് ചിന്തിക്കുന്നവര്‍ . ശരിക്കും ഒരിന്‍ട്രോവെര്‍ട്ട് . ഇത്തരക്കാര്‍ക്ക് പ്രണയവും പുതിയ സൗഹൃദങ്ങളും ഡേറ്റിങ്ങുമെല്ലാം നടക്കാത്ത സ്വപ്നങ്ങളായേക്കാം . എന്നാല്‍ ഇനി ഭയം വേണ്ട ടെക്നോളജിയുടെ കരുതലുണ്ട് കൂടെ..
ഈയടുത്ത് ഏറ്റവും പ്രചാരമേറുന്ന ആപ്പ് ശ്രേണിയാണ് ഡേറ്റിങ് ആപ്പുകള്‍. സൗഹൃദത്തിനും പ്രണയത്തിനും വണ്‍ നൈറ്റ് സ്റ്റാന്‍ഡുകള്‍ക്കും അടക്കം പല ഉപയോഗങ്ങളും ഡേറ്റിങ് ആപ്പുകള്‍ക്കുണ്ട്. ഇഷ്ടപ്പെട്ട ഒരാളെ സ്വയ്പ് ചെയ്ത് തിരഞ്ഞെടുത്ത് സുഹൃത്താക്കി ചാറ്റ് ചെയ്യാം. ഇഷ്ടപ്പെട്ടാല്‍ നേരിട്ട് കണ്ടുമുട്ടാം. ഡേറ്റിങ് ആപ്പുകള്‍ ഇതുവരെ പിന്തുടരുന്ന രീതി ഇതാണ് . എന്നാല്‍ ആദ്യം പറഞ്ഞ കൂട്ടര്‍ക്കായി ഒരു പുത്തന്‍ അപ്ഡേറ്റാണ് പ്രമുഖ ഡേറ്റിങ് ആപ്പ് ആയ ടിന്‍ഡര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഡബിള്‍ ഡേറ്റ് എന്നാണ് പുതിയ അപ്ഡേറ്റ് അറിയപ്പെടുന്നത്. ഒരാള്‍ക്ക് പകരം ഒരു ജോഡി ആളുകളെയാണ് ഇതില്‍ ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കാന്‍ കിട്ടുക. അതായത് രണ്ട് പുരുഷന്‍മാര്‍ക്ക് സുഹൃത്തുക്കളായ രണ്ട് സ്ത്രീകളെ ഇഷ്ടപ്പെട്ടാല്‍ തിരഞ്ഞെടുക്കാം എന്നിട്ട് ഇവരുമായി രണ്ട് ജോഡികളായി ഡേറ്റിങിന് പോകാം. നാല് പേര്‍ക്ക് മാത്രമായല്ല ആറ് പേര്‍ക്ക് വരെ ഈ സേവനം ഉപയോഗപ്പെടുത്താം. അതായത് 3+3 എന്ന രീതിയില്‍ സുഹൃത്തുക്കള്‍ക്ക് ഡേറ്റിങിന് പോകാം...
രണ്ട് കൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു എന്ന രീതിയില്‍ സ്വയ്പിങ് നടത്തിയാല്‍ ഒരു ചാറ്റ് റൂം ആപ്പ് ഉണ്ടാക്കുന്നു. ഇതില്‍ എല്ലാവര്‍ക്കും പരസ്പരം സംസാരിക്കാനും ഡേറ്റിങ്ങ് നടത്താനും അവസരമുണ്ട്. ഇനി അഥവാ ഒരാളോട് മാത്രം സംസാരിക്കണമെങ്കില്‍ അവരെ തിരഞ്ഞെടുത്ത് ചാറ്റ് ചെയ്യാനും ആപ്പ് അവസരം നല്‍കുന്നു.
നിലവില്‍ ടിന്‍ഡറില്‍ ലഭിക്കുന്ന ബൂസ്റ്റ്, സൂപ്പര്‍ ലൈക്ക് എന്നിവ പുതിയ ഫീച്ചറില്‍ ലഭ്യമായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് അടക്കം എല്ലാ പ്ലാറ്റ്ഫോമുകളിലും ഡബിള്‍ ഡേറ്റ് ഫീച്ചര്‍ ടിന്‍ഡര്‍ അവതരിപ്പിച്ചുകഴിഞ്ഞു.
സൗജന്യമായ ഉപയോഗപരിധി കഴിയുന്നതോടെ ഉപഭോക്താക്കള്‍ ആപ്പ് ഉപേക്ഷിക്കുന്നത് ടിന്‍ഡര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇതിന് പകരമായി പുതിയ രീതികള്‍ അവതരിപ്പിക്കാനും ടിന്‍ഡര്‍ ശ്രമിക്കുന്നുണ്ട്. ഡബിള്‍ ഡേറ്റിങ് ഫീച്ചര്‍ ദുരുപയോഗപ്പെടാതിരിക്കാന്‍ ശക്തമായ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സും ടിന്‍ഡര്‍ നടപ്പിലാക്കുന്നുണ്ട്.