രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയ 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ. ഇതേ കുറ്റത്തിന് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കും. കമ്പനി വിവരങ്ങളും രേഖകളും ചോര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിയാണ് ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത്.
എന്നാല്‍ ഇത് പാലിക്കാത്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെന്ന് മെറ്റ വ്യക്തമാക്കി. രഹസ്യവിവരങ്ങള്‍ ചോരുന്നത് പതിവായതോടെയാണ് മെറ്റ ജീവനക്കാര്‍ക്കിടയില്‍ അന്വേഷണം നടത്തിയതും നടപടിയെടുത്തതും.
Read Also; മാർക്ക് സക്കർബർഗിന്‍റെ ഹൂഡി ലേലത്തിന്; വിറ്റത് 13 ലക്ഷത്തിലധികം രൂപക്ക്
മാർക്ക് സക്കർബർഗും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ മീറ്റിംഗുകളില്‍ പറഞ്ഞകാര്യങ്ങള്‍ പോലും പുറത്തുപോയി . ഇതിനെതിരെ ആദ്യം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി . പക്ഷേ ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടികളിലേക്ക് കടന്നത് . വവരങ്ങള്‍ ചോര്‍ത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. രഹസ്യ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതോടെ ഇനി താന്‍ വാതുറക്കില്ലെന്ന് സക്കര്‍ബര്‍ഗും വ്യക്തമക്കിയിരുന്നു
എന്നാല്‍ ഏതൊക്കെ വിവരങ്ങളാണ് ചോര്‍ന്നതെന്നോ അരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.2024– 2025 സാമ്പത്തിക വര്‍ഷം ഏകദേശം 3600 ഓളം ജിവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്. ജോലിയില്‍ ആത്മാര്‍ഥത കാണിക്കാത്ത ജീവനക്കാരെയാണ് പിരിച്ചിവിടുന്നതെന്നാണ് സക്കർബർഗ് പറഞ്ഞത്. മെറ്റയ്ക്ക് രാഷ്ട്രീയപരമായ സമ്മര്‍ദങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സക്കർബർഗിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോടുള്ള രാഷ്ട്രീയ അടുപ്പത്തെക്കുറിച്ചും ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.