fb-hood

TOPICS COVERED

കഴിഞ്ഞയാഴ്ച ലോസ്ആഞ്ചലസില്‍ നടന്ന ലേലത്തിൽ മാർക്ക് സക്കർബർഗിൻ്റെ ഒരു പഴയ ഹൂഡി വിറ്റുപോയത്15,000 ഡോളറിന് മുകളിലാണ്.  ഫേസ്ബുക്കിന്റെ ആരംഭകാലത്ത് ഉപയോഗിച്ച ഹൂഡിയാണിത്. മാത്രമല്ല സക്കർബർഗിൻ്റെ കയ്യക്ഷരത്തിലുള്ള കുറിപ്പും ഇതിലുണ്ട്. ആദ്യകാലങ്ങളില്‍ ഞാന്‍ എപ്പോഴും ധരിക്കാറുള്ള എന്റെ പ്രീയപ്പെട്ട ഹൂഡിയാണിത്. ഇതിന്റെയുള്ളില്‍ ഞങ്ങളുടെ യഥാര്‍ത്ഥ ദൗത്യത്തിന്റെ പ്രസ്ഥാവനയുണ്ട്. എന്നിങ്ങനെയായിരുന്നു സക്കർബർഗിൻ്റെ  കുറിപ്പ്.

സ്‌പോട്ട്‌ലൈറ്റ്: ഹിസ്റ്ററി ആൻഡ് ടെക്നോളജി" എന്ന പേരില്‍ നടത്തിയ ലേലത്തിലാണ് ഹൂഡി വിറ്റുപോയത്. ഹൂഡിക്ക് 1000 ഡോളറിന് ഇടയിലും 2000ഡോളറിന് ഇടയിലും ലഭിക്കുമെന്നാണ് പ്രതീക്ഷ എങ്കിലും  ഒടുവിൽ 15,875 ഡോളറാണ് ലഭിച്ചത്.

അത് മാത്രമല്ല 22 തവണയാണ് ലേലത്തുക പുതുക്കിയത്. ആൾട്ടർനേറ്റീവ് എന്ന ബ്രാൻഡ് വിയറ്റ്നാമിൽ നിർമ്മിച്ചതാണ് ഹൂഡി.  2010 ൽ നിരവധി അവസരങ്ങളിൽ സക്കർബർഗ്ഈ ഹൂഡി ധരിച്ചിരുന്നു.  ഇതേ വര്‍ഷം തന്നെ ടൈംസിന്റെ 'പേഴ്‌സണ്‍ ഓഫ് ദ ഇയറായി സക്കര്‍ബര്‍ഗ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  ലേലത്തില്‍ ഹൂഡി ലഭിച്ചയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

ENGLISH SUMMARY:

Mark Zuckerberg hoodie sold at auction in Los Angeles last week for over $15,000. This is the hoodie used in the early days of Facebook. It also has a handwritten note from Zuckerberg.