ഡിജിറ്റല്‍ കാലത്ത് എന്തിനും ഏതിനും ഗൂഗിളില്‍ തിരയുന്നതാണ് എല്ലാവരുടെയും ശീലം. കൈ തുമ്പില്‍ വിവരമിരിക്കുമ്പോള്‍ ഗൂഗിള്‍ തന്നെ ഏറ്റവും മികച്ച വിവരശേഖരണ മാര്‍ഗം. എന്തിനും ഉത്തരം കിട്ടുമെങ്കിലും ഗൂഗിളിനോട് ചില വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചിലപ്പോള്‍ കേസാകും അറസ്റ്റാകും പിന്നെ ജയിലുമാകും.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ലോകത്തെമ്പാടും സര്‍ക്കാറുകള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ളതോ ദേശിയ, രാജ്യാന്തര സുരക്ഷയെ ബാധിക്കുന്നതോ ആയ കാര്യങ്ങളാണ് ഗൂഗിളില്‍ തിരയുന്നതെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം.
എങ്ങനെ ബോംബുണ്ടാക്കാം
എങ്ങനെ ബോംബുണ്ടാക്കാം എന്ന് ഗൂഗിളില്‍ തിരിയുന്നത് ലോകത്ത് പല രാജ്യങ്ങളിലും ക്രിമിനല്‍ കുറ്റമാണ്. ബോംബ് നിര്‍മാണം സംബന്ധിച്ച തിരച്ചിലുകള്‍ ആയുധങ്ങള്‍ സംബന്ധിച്ച തിരച്ചിലുകള്‍ എന്നിവ ഒഴിവാക്കേണ്ടവയാണ്. ഇത്തരം സെര്‍ച്ച് ഹിസ്റ്ററി സുരക്ഷ ഏജന്‍സിയുടെ റഡാറില്‍ വന്നാല്‍ നിയമനടപടികള് നേരിടേണ്ടി വന്നേക്കാം.
ചെല്‍ഡ് പോണോഗ്രാഫി
ലോകത്തെമ്പാടും വലിയ കുറ്റകൃത്യമാണ് ചെല്‍ഡ് പോണോഗ്രാഫി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കണ്ടന്‍റുകള്‍ സെര്‍ച്ച് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രാജ്യാന്തര തലത്തില്‍ പല നിയമങ്ങളുണ്ട്. ഇന്ത്യയില്‍ പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമാണ് നടപടികള്‍. അബദ്ധത്തിൽ പോലും ഇത്തരത്തിലുള്ള ഉള്ളടക്കം കാണുന്നതും അന്വേഷണത്തിന്‍റെ ഭാഗമാകും. അതിനാൽ ഓൺലൈനിൽ അതീവ ജാഗ്രത വേണ്ട കാര്യമാണിത്.
ഹാക്കിങ്
ഹാക്കിങ് നിയമവരുദ്ധമാണെന്നത് പോലെ ഓണ്‍ലൈനില്‍ ഹാക്കിങ് പഠിക്കാനുള്ള ശ്രമവും പ്രശ്നമാണ്. ഹാക്കിങ് സംബന്ധിച്ച് ട്യൂട്ടോറിയലുകള്‍, സോഫ്റ്റ്‍വെയറുകള്‍ എന്നിവയെ പറ്റിയുള്ള തിരച്ചിലും ഹാക്കിങ് സൈബര്‍സെക്യൂരിറ്റി നിയമ ലംഘനമാണ്. ഇന്ത്യയിലെ ഐടി ആക്ട്, യുഎസിലെ കംപ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ട് എന്നിവ ഇക്കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളാണ്.
പൈറസി
സിനിമകള്‍ കാണാന്‍ ഒടിടി ഇതര മാര്‍ഗമാണോ ഉപയോഗിക്കുന്നത്. പൈറേറ്റഡ് സിനിമകൾ ഡൗൺലോഡ് ചെയ്യാനും കാണാനും കഴിയുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകൾ ഇന്നുണ്ട്. ഇത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം സൈറ്റുകള്‍ കണ്ടെത്താനും സൗജന്യ സിനിമകള്‍ കാണാനും ഗൂഗിളില്‍ തിരയുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകും. പിടിക്കപ്പെട്ടാൽ ഒരാൾക്ക് കുറഞ്ഞത് മൂന്ന് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.