ഗൂഗിളിന്റെ 2025ലെ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ക്രിക്കറ്റിലെ കൗമാരവിസ്മയം, 14കാരന്‍ വൈഭവ് സൂര്യവംശിയെ. ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റുകളുമായിരുന്നു ഈ വർഷത്തെ ഗൂഗിൾ ട്രെൻഡുകളിൽ മുന്നിൽ.
2025 തകർപ്പൻ പ്രകടനങ്ങളുടെ വർഷമായപ്പോൾ, കളത്തിനു പുറത്തും സൂര്യവംശി പുതിയ ചരിത്രമെഴുതി.
ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 38 പന്തിൽ 101 റൺസ് അടിച്ചുകൂട്ടിയതോടെയാണ് വൈഭവ് ലോകശ്രദ്ധനേടിയത്. പിന്നാലെ ഇന്ത്യ എ, U 19 ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങളിലും മികവാവര്‍ത്തിച്ചതോടെ കൗമാരക്കാരന്‍ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്വേഷിച്ച വ്യക്തിയായത്.
അഭിഷേക് ശര്‍മ, ജമീമ റോഡ്രിഗ്സ് എന്നീ കായികതാരങ്ങളും മുന്‍നിരയിലുണ്ട്. ഗ്ലോബല്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ വൈഭവ് ആറാം സ്ഥാനത്തുണ്ട്. ഫ്രഞ്ച് ക്ലബ് പി.എസ്.ജി ഏറ്റവുമധികം സര്‍ച്ച് ചെയ്യപ്പെട്ട സ്പോര്‍ട്സ് ടീമായപ്പോള്‍ ഫിഫ ലോകകപ്പാണ് കായിക ഇനങ്ങളില്‍ ഒന്നാമത്. ഏഷ്യ കപ്പ് ക്രിക്കറ്റ് രണ്ടാമതും ചാംപ്യന്‍സ് ട്രോഫി വനിത ഏകദിന ലോകകപ്പ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുമെത്തി.