മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കല്‍ വൈകില്ലെന്ന സന്ദേശവമുമായി ആര്‍ട്ടെമിസ് 3 യുടെ ദൗത്യ പദ്ധതി പ്രഖ്യാപിച്ച് നാസ. 14 ദിവസത്തെ ദൗത്യം 2027 മേയ് മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്ത് നടത്താനാണ് ലക്ഷ്യം. ബ്ലൂ മൂണ്‍ ലാന്‍ഡര്‍ ആയിരിക്കും ആദ്യം വിക്ഷേപിക്കുക. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ബഹിരാകാശയാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ചാന്ദ്ര ലാൻഡിങ് സംവിധാനങ്ങൾ പരീക്ഷിക്കുന്ന ഘട്ടമാണ് ആര്‍ട്ടെമിസ് 3.
1972-ലെ അപ്പോളോ 17-നുശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള ദൗത്യം ആര്‍ട്ടെമിസ് 4. ആ കാത്തിരിപ്പ് അധികം നീളില്ല എന്ന പ്രതീക്ഷയാണ് നാസ ആര്‍ട്ടെമിസ് 3 യുടെ ദൗത്യ പദ്ധതിയിലൂടെ നല്‍കുന്നത്.
നാസയുടെ എസ്എല്‍എസ് റോക്കറ്റിൽ നാല് ബരാകാശയാത്രികർ ഓറിയോൺ പേടകത്തിൽ യാത്ര തിരിക്കും. തുടര്‍ന്ന് ബ്ലൂ ഒറിജിന്‍ വികസിപ്പിക്കുന്ന ചാന്ദ്ര ലാൻഡറുമായി ഓറിയോൺ ഡോക്ക് ചെയ്യും. യാത്രികർ ലാൻഡറിനുള്ളിൽ പ്രവേശിച്ച് അതിന്‍റെ സംവിധാനങ്ങൾ പരിശോധിക്കും. സപേസ് എക്സ്സിന്‍റെ സ്റ്റാര്‍ഷിപ്പ് പരീക്ഷണ പേടകവുമായും ഓറിയോൺ ഡോക്കിങ് നടത്തും. എന്നാല്‍ യാത്രികർ സ്റ്റാര്‍ഷിപ്പിന്‍റെ ഉള്ളിൽ പ്രവേശിക്കില്ല. ബ്ലൂ മൂണ്‍ ലാന്‍ഡര്‍ വിക്ഷേപിച്ചശേഷമേ എസ്എല്‍എസ് ഓറയോണ്‍ പേടകം വിക്ഷേപിക്കൂ.
14 ദിവസത്തെ വിശദമായ പരീക്ഷണങ്ങള്‍ക്കുശേഷം നാലംഗ ദൗത്യസംഘവുമായി ഓറിയോണ്‍ പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങും. യാത്രികരുടെ പേടകം വിക്ഷേപിക്കുന്ന എസ്എല്‍എസ് റോക്കറ്റിന്‍റെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 അവസാനത്തോടെ റോക്കറ്റിന്‍റെ ഇന്ധനം നിറയ്ക്കൽ പരീക്ഷണം നടത്താൻ നാസ ലക്ഷ്യമിടുന്നു. ബ്ലൂ ഒറിജിന്‍റെയും സപേസ് എക്സ്സിന്‍റെയും ലാൻഡർ പരീക്ഷണ വാഹനങ്ങളും ദൗത്യത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതീക്ഷിക്കുന്ന വേഗത്തില്‍ പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ട് പോയാല്‍ 2028ല്‍ തന്നെ 56 വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ ഇറങ്ങും.