anil-menon

TOPICS COVERED

രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. തന്റെ കരിയറിലെ രണ്ടാമത്തെ ബഹിരാകാശ നടത്തത്തിനാണ് അനിൽ മേനോൻ ഇറങ്ങിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി സോഫി അഡെനോട്ട് ആണ് മേനോനൊപ്പം ദൗത്യത്തിൽ പങ്കെടുത്തത്. 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നിർണായകമായ ആശയവിനിമയ സംവിധാനത്തിന്റെ ഭാഗമായ Space-to-Ground Antenna മാറ്റിസ്ഥാപിക്കുകയായിരുന്നു നടത്തത്തിന്റെ ലക്ഷ്യം. ഹ്യൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററിനും ബഹിരാകാശ നിലയത്തിനും ഇടയില്‍ ഡേറ്റ കൈമാറുന്നതിനും അതിവേഗ ആശയവിനിമയത്തിനും നാസ ഉപയോഗിക്കുന്ന നിര്‍ണായക സംവിധാനമാണിത്. ദൗത്യം ആറരമണിക്കൂര്‍ നീണ്ടു. അതേസമയം, അനിൽ മേനോനൊപ്പം ദൗത്യത്തിനിറങ്ങിയ സോഫി അഡെനോട്ടിന് ഇത് ആദ്യ സ്പേസ്‌വോക്കാണ്.

ഇതോടെ ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ ഫ്രഞ്ച് വനിത എന്ന നേട്ടവും സോഫി സ്വന്തമാക്കുന്നു ഓഗസ്റ്റ് 6-നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ നടത്തം. നാസയുടെ ജെസിക്ക മെയറിനൊപ്പം നടത്തിയ ആ ദൗത്യം 6 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിന്നു. എക്സപ‍ഡിഷന്‍ 74ന്റെ ഭാഗമായി ജൂലൈ 14നാണ് അനില്‍ അടങ്ങുന്ന മൂന്നംഗ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയ പച്ചക്കറി വിളവെടുത്ത് അതുപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന വിഡിയോയും അനില്‍ ഇന്നലെ പങ്കുവച്ചിരുന്നു.

ENGLISH SUMMARY:

Anil Menon, an Indian-origin NASA astronaut, has made history with his second spacewalk outside the International Space Station. This critical mission involved replacing the Space-to-Ground Antenna, vital for high-speed communication between NASA and the ISS.