AI Generated Image

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ് മിസൈലുകളടക്കം പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. 87 പുതിയ ഹെവി ഡ്യൂട്ടി ആംഡ് ഡ്രോണുകളും 110 ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളുമാണ് വാങ്ങുക. 67.000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി നല്‍കിയത്. മേയിലെ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനിലെ എയര്‍ബേസുകളും റഡാര്‍ സംവിധാനങ്ങളും തര്‍ക്കാന്‍ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളായിരുന്നു. 

87 മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (എം.എ.എല്‍.ഇ) ഡ്രോണുകള്‍ ഇന്ത്യന്‍– വിദേശ സഹകരണത്തോടെയാണ് നിര്‍മിക്കുക. ഇതിനായി ഇന്ത്യന്‍ കമ്പനിയും വിദേശ കമ്പനിയും കരാറിലാകും. 60 ശതമാനം തദ്ദേശീയ ഘടകങ്ങളോടെയാണ് ഡ്രോണുകൾ നിർമിക്കുക. എയർ-ടു-ഗ്രൗണ്ട് മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളും വഹിക്കാന്‍ ശേഷിയുള്ള ദീർഘദൂരങ്ങളിൽ പ്രവർത്തിക്കാനകുന്നവയാണ് ഈ ഡ്രോണുകള്‍. 

87 ഡ്രോണുകള്‍ക്ക് 20,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രോണിന്‍റെ യഥാര്‍ഥ നിര്‍മാതാക്കളയ കമ്പനിയുടെ ലോജിസ്റ്റിക്ക്, മറ്റു പിന്തുകള്‍ക്ക് 11,000 കോടിക്കടുത്ത് ചെലവ് വരും. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇസ്രയേല്‍ നിര്‍മിത ഹാരോപ്, ഹാർപി കാമികേസ് ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. ഇന്ത്യ–റഷ്യ സംയുക്തമായി നിര്‍മിക്കുന്ന ബ്രഹ്മോസ് മിസൈലുകള്‍ക്കായി 10,800 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പറക്കുന്നതാണ് 450 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസ്. 

ENGLISH SUMMARY:

India's defense upgrade is underway with the Ministry of Defense approving a Rs 67,000 crore deal to acquire 110 BrahMos supersonic missiles and 87 heavy-duty drones, significantly bolstering its armory. This move, following Operation Sindoor where BrahMos neutralized Pakistani systems, emphasizes indigenous manufacturing and strategic collaboration to enhance national security.