EDITORS NOTE: Graphic content / A damaged building of the Government Health and Educational complex is seen after Indian strikes in Muridke, about 30 kilometres from Lahore, on May 7, 2025. The death toll from Indian strikes on Pakistan has increased to eight, the country's military spokesman said on May 7, as India fired missiles at Pakistani territory and Islamabad vowed to "settle the score". (Photo by Arif ALI / AFP)

പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ നീണ്ടുനിന്നത് 23 മിനിറ്റെന്ന് റിപ്പോര്‍ട്ട്. കര–വ്യോമ–നാവിക സേന സംയുക്തമായി നടത്തിയ ആക്രമണത്തില്‍ പാക്ഭീകര കേന്ദ്രങ്ങള്‍ ചാമ്പലായി. റാഫാലില്‍ നിന്ന് ക്രൂസ് മിസൈലുകള്‍ ഭീകരത്താവളങ്ങള്‍ക്ക് മേല്‍ പതിച്ചു. 

Pulwama: Security personnel keep vigil amid high alert after India struck nine terror targets in Pakistan & PoK, at Pampore in Pulwama district, J&K, Wednesday, May 7, 2025. In retaliation for the Pahalgam terror attack, Indian armed forces carried out missile strikes early Wednesday on nine terror targets in Pakistan and Pakistan-Occupied Kashmir including the Jaish-e-Mohammad stronghold of Bahawalpur and Lashkar-e-Taiba's base Muridke, under 'Operation Sindoor' .(PTI Photo/S Irfan) (PTI05_07_2025_000032B)

ഭീകര പരിശീലന കേന്ദ്രങ്ങള്‍, ഭീകരര്‍ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ രൂക്ഷമായ ആക്രമണം സൈന്യം നടത്തി. ബഹാവല്‍പുരിലെ സുബ്ഹാനുള്ള  മോസ്കില്‍ ഒരു ആക്രമണം ഉണ്ടായി. ജയ്ഷെ മുഹമ്മദിന്‍റെ കേന്ദ്രങ്ങളിലൊന്നാണ് സുബ്ഹാനുള്ള  മോസ്ക്. മുരിദ്കെയിലെ ലഷ്കര്‍ താവളമായ മര്‍കസ് തയ്ബ, ജയ്ഷെ കേന്ദ്രമായ തെഹ്​ര കാലാനിലെ സര്‍ജല്‍, സിയാല്‍ കോട്ടിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രമാ മെഹ്മൂന ജോയ, ബര്‍ണാലയിലെ ജയ്ഷെ കേന്ദ്രമായ മര്‍കസ് ആലെ ഹാദിത്ത്, കോട്​ലിയിലെ ജയ്ഷെ കേന്ദ്രം മര്‍കസ് അബ്ബാസ്, കോട്​ലിയിലെ തന്നെ ഹിസ്ബുള്‍ താവളമായ മസ്കര്‍ രഹീല്‍ ഷഹീദ്, മുസാഫറബാദിലെ ലഷ്കര്‍ ക്യാംപായ ഷവായ് നല്ലാ ക്യാംപ്, ജയ്ഷെ താവളമായ സയ്യിദിന ബിലാല്‍ ക്യാംപ് എന്നിവിടങ്ങളിലാണ് 23 മിനിറ്റ് കൊണ്ട് സൈന്യം നാശം വിതച്ചത്. 

ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ സജ്ജമാക്കുന്ന ലോഞ്ച്പാഡുകളടക്കം സൈന്യം തകര്‍ത്തവയിലുണ്ട്. ലോഞ്ച്പാഡുകളുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിച്ച സൈന്യം അത് സാറ്റലൈറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് നടത്തിയത്. ഈ വിവരങ്ങള്‍പ്രകാരം റഫാലടക്കമുള്ളവ വിന്യസിക്കുകയും മാരകപ്രഹരം ഏല്‍പ്പിക്കാനും സൈന്യത്തിനായി. 

അതിര്‍ത്തിയില്‍ ഏതുസാഹചര്യം നേരിടാനും  സജ്ജമാണെന്ന് സൈന്യം അറിയിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കശ്മീര്‍ താഴ്​വരയിലും ശ്രീനഗറിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കടുത്ത പ്രകോപനം തുടരുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പൂഞ്ചിലെ ഫീല്‍ഡ് സ്റ്റേഷന്‍ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:

In a swift 23-minute joint strike, Indian Army, Navy, and Air Force obliterate multiple terror camps in Pakistan-occupied Kashmir under Operation Sindoor. Targets included Jaish-e-Mohammed and Lashkar-e-Taiba strongholds.