• 2027 ജനുവരി ഒന്ന് മുതലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുക. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സിം ബൈന്‍ഡിങ് ചട്ടപ്രകാരമാണ് തീരുമാനം. ഇത് നിലവില്‍ വരുന്നതോടെ റജിസ്ട്രേഡ് സിം കാര്‍ഡുള്ള ഫോണില്‍ മാത്രമായി മെസേജിങ് ആപ്പുകളുടെ ഉപയോഗം ചുരുങ്ങും

റജിസ്ട്രേഡ് സിം അതേ ഫോണില്‍ ആക്ടിവ് അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പും ടെലിഗ്രാമും പുതിയ വര്‍ഷം മുതല്‍ ഉപയോഗിക്കാനാവില്ല. 2027 ജനുവരി ഒന്ന് മുതലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുക. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സിം ബൈന്‍ഡിങ് ചട്ടപ്രകാരമാണ് തീരുമാനം. ഇത് നിലവില്‍ വരുന്നതോടെ റജിസ്ട്രേഡ് സിം കാര്‍ഡുള്ള ഫോണില്‍ മാത്രമായി മെസേജിങ് ആപ്പുകളുടെ ഉപയോഗം ചുരുങ്ങും. സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗവും തടയുന്നതിനായാണ് ചട്ടം കൊണ്ടുവരുന്നതെന്ന് ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് വ്യക്തമാക്കി. നിലവിലെ രീതിയില്‍ ഈ ഡിസംബര്‍ 31 വരെ മാത്രമാകും വാട്സാപ്പും ടെലിഗ്രാമും ഉപയോഗിക്കാന്‍ കഴിയുക. പുതുക്കിയ ചട്ടം ഫോണിന്‍റെ മോഡലുകള്‍ക്കല്ല സിം കാര്‍ഡുകള്‍ക്ക് മാത്രമാണ് ബാധകം. 

പുതുക്കിയ ചട്ടം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മെസേജിങ് അക്കൗണ്ടുകളില്‍ വെരിഫേക്കഷന്‍ നിര്‍ബന്ധമാകും. അതായത് വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ആ സിം മാറ്റി, മറ്റൊന്നിട്ട് ഉപയോഗിക്കാന്‍ കഴിയില്ല. റജിസ്ട്രേഡ് സിം മാറ്റുകയോ മറ്റൊന്ന് അതേ ഫോണില്‍ പകരം ഇടുകയോ ചെയ്താല്‍ വാട്സാപ്പ് അക്കൗണ്ട് അസാധുവാകും. അതേ സിം കാര്‍ഡ് എപ്പോള്‍ ഇടുന്നോ, അപ്പോള്‍ മാത്രമേ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. 

ചട്ടം നടപ്പിലാക്കുന്നതോടെ ‍ഡിജിറ്റല്‍ അറസ്റ്റുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കിയ ശേഷം വിദേശത്തിരുന്ന് വ്യാപകമായി തട്ടിപ്പ് നടത്തുന്നതായി സൈബര്‍ സെക്യൂരിറ്റി വകുപ്പ് കണ്ടെത്തിയിരുന്നു. 

അതേസമയം, പുതിയ ചട്ടത്തില്‍ സ്നാപ് ചാറ്റിനെ ഉള്‍പ്പടുത്തിയിട്ടില്ല. സിഗ്നല്‍ ഉപഭോക്താക്കളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ആക്ടീവായ സിം ഉണ്ടെങ്കില്‍ മാത്രമേ ആപ്പ് ഉപയോഗിക്കാന്‍ അനുവദിക്കാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്താണ് സിം ബൈന്‍ഡിങ്? വാട്സാപ്പ്, ടെലിഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ കൃത്യമായി നിരീക്ഷിക്കാനും കൈവൈസി വെരിഫിക്കേഷന്‍ നടത്താനും ലക്ഷ്യമിട്ടാണ് ആക്ടീവ് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സിം മാറ്റുന്ന സമയം മുതല്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റഡ് എന്നാകും കാണിക്കുക. 

ENGLISH SUMMARY:

The Indian government is reportedly set to introduce new SIM-binding rules from January 1, 2027, requiring users to keep the registered SIM card active in the same phone to access messaging apps such as WhatsApp and Telegram. Under the proposed rules described in the report, replacing or removing the registered SIM could deactivate the associated messaging account until the original SIM is reinserted. The Department of Telecommunications says the measure aims to curb cybercrime, misuse of Indian mobile numbers and scams, including so-called digital arrest frauds. Snapchat is reportedly not included in the new rules, while the position regarding Signal remains unclear.

Google Trending Topic: Whatsapp