കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ പ്രതിയായ എബിൻ പോൾ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലെ അംഗം. തീയിടലിന് പിന്നിൽ ഈ ഗ്രൂപ്പിൽ നിന്നുള്ള നിർദ്ദേശമെന്നും സൂചന.
ടെലഗ്രാം ഗ്രൂപ്പ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റേത് തന്നയാണൊ എന്ന് ഉറപ്പിക്കാനുള്ള പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. ടെലഗ്രാമിൽ ലോറൻസ് ബിഷ്ണോയ് ഒഫിഷ്യൽ എന്ന പേരിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റഡി കാലവധി കഴിഞ്ഞതോടെ പ്രതി എബിൻ പോളിനെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.