തിരുവനന്തപുരം വര്‍ക്കലയില്‍ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം. ഇരുപത് വര്‍ഷത്തിലേറെയായി വര്‍ക്കലയില്‍ താമസിക്കുന്ന ബ്രീട്ടീഷ് പൗരയായ 53 വയസുള്ള വനിതയ്ക്ക് നേരെയാണ് അതിക്രമം. 

ഓടയം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷഹാദിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി ഓടയത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം സ്കൂട്ടര്‍ എടുത്ത താമസസ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കവേയാണ് ഷഹാദ് ആക്രമിച്ചത്. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കടന്നുപിടിക്കുകയും ചെയ്ത പ്രതിയെ വിദേശവനിതയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റുചെയ്തത്. 

ENGLISH SUMMARY:

A British woman, who has been staying in Varkala for twenty years, was subjected to sexual assault near the Odayam beach late at night. The attacker, identified as Shahad, approached the victim as she was retrieving her two-wheeler and attempted to tear her clothes.