മുംബൈയിൽ ഐ ഫോൺ 17 സീരിയസിന് റെക്കോർഡ് വില്പന. 50,000 ലധികം ഫോണുകളാണ് 14 മണിക്കൂറുകൊണ്ട് വിറ്റ് തീർത്തത്. 82,900 രൂപ മുതൽ 2,29,900 രൂപ വരെ വിലയുള്ള 17 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ജനം മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലായിരുന്നു. ഇതിനിടെ കൂട്ടത്തല്ലും ഉണ്ടായി.
പുലർച്ചെ 1മണിക്ക് മുൻപ് തന്നെ പലരും എത്തി. ഐഫോൺ 17 സീരിയസിനായി കട്ട പോസ്റ്റ്. മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പിന് ഒടുവിൽ പലരുടെയും ക്ഷമകെട്ടു. അതിനിടെ വരി തെറ്റിച്ചതിനെച്ചൊല്ലി കൂട്ടത്തില്ലും നടന്നു.
ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനായി ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നടക്കം മഹാരാഷ്ട്രയുടെ പുറത്തുനിന്നും ആളുകൾ ബികെസിയിൽ എത്തി. പഴയ ഐഫോണുകൾ നൽകി പുതിയത് വാങ്ങാനെത്തിയവരും ഒട്ടേറെയുണ്ടായിരുന്നു. ആദ്യ ദിനം വിവിധ ബാങ്കുകൾ നൽകുന്ന എക്സ്ചേഞ്ച് ഓഫറുകളും മറ്റും ചേർത്താൽ കുറഞ്ഞ വിലയ്ക്ക് പുതിയത് കൈക്കാലാക്കാമെന്നതാണ് ഇവരെ ആകർഷിച്ച ഘടകം.
ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 മാക്സ് പ്രോ എന്നിങ്ങനെ 4 സ്മാർട്ട് ഫോണുകളാണ് ആപ്പിൾ വിൽപ്പനയ്ക്ക് എത്തിച്ചത്. ഡിസൈനിലും ബാറ്ററി ശേഷിയിലും ക്യാമറയിലും സ്റ്റോറേജിലും മികച്ച അപ്ഗ്രേഡുകളാണ് പുതിയ സിരീസിൽ അവതരിപ്പിച്ചിട്ടുള്ളത്.
വെറും 5.6 മില്ലിമീറ്റർ മാത്രം കട്ടിയുള്ള, ചരിത്രത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഐഫോൺ എയർ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മണിക്കൂറുകൾക്കുള്ളിൽ റെക്കോർഡ് വില്പനയാണ് ബി കെ സിയിൽ മാത്രം നടന്നത്. ഇനി ഐഫോൺ 18 സീരിയസസിനയുള്ള കട്ട വെയ്റ്റിങ്