പ്രമുഖ ക്യാമറ നിർമ്മാതാക്കളായ നിക്കോൺ, Z സിനിമാ നിരയിലെ ഏറ്റവും പുതിയ മോഡലായ നിക്കോൺ-ഇസഡ്.ആർ (ZR) മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ദുബായിൽ നടന്ന റെഡ്-കാർപെറ്റ് സിനിമാ പ്രീമിയറിലാണ്, റെഡ് ഡിജിറ്റൽ സിനിമയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറയുടെ അനാച്ഛാദനം നടന്നത്.
റെഡുമായി സഹകരിച്ച് വികസിപ്പിച്ച പ്രത്യേക R3D NE RAW റെക്കോർഡിങ് ഫോർമാറ്റും പൂർണ്ണ ഫ്രെയിം സെൻസറുമാണ് ക്യാമറയുടെ സവിശേഷത. 32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യ ഇന്‍റര്‍ ചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം ക്യാമറ എന്ന പ്രത്യേകതയും നിക്കോൺ ZR-നുണ്ട്.