This video grab taken from handout footage released by the Iranian Revolutionary Guard Corps (IRGC) on March 12, 2026, shows what it says was the "launch of wave #41 of Iranian missiles". Iran's Revolutionary Guards said on March 12, they had targeted Israel as well as US sites in the United Arab Emirates, Iraq and Kuwait. The Middle East war, triggered on February 28 by American-Israeli attacks on Iran, is hampering the global economy's supply of oil and weakening production capacity. (Photo by Iran's Islamic Revolutionary Guard Corps (IRGC) / AFP) / - Israel OUT / RESTRICTED TO EDITORIAL USE - MANDATORY CREDIT AFP - SOURCE: SEPAHNEWS.COM - DISTRIBUTED AS A SERVICE TO CLIENTS - NO RESALE - NO ACCESS ISRAEL MEDIA/PERSIAN LANGUAGE TV STATIONS OUTSIDE IRAN/ STRICTLY NO ACCESS BBC PERSIAN/ VOA PERSIAN/ MANOTO-1 TV/ IRAN INTERNATIONAL/RADIO FARDA - AFP IS NOT RESPONSIBLE FOR ANY DIGITAL ALTERATIONS TO THE PICTURE'S EDITORIAL CONTENT /

കുവൈത്തിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍റെ ഡ്രോണുകള്‍. അഹമ്മദ് അല്‍-ജാബര്‍ വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സായുധസേന അംഗങ്ങള്‍ക്ക് പരുക്കേറ്റു. ഡ്രോണുകള്‍ തകര്‍ത്തെന്നും അവശിഷ്ടങ്ങള്‍ വീണാണ് പരുക്കേറ്റതെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി. അതിനിടെ. ദുബായ് മറീനയിലും ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. സൗദിയുടെ കിഴക്കന്‍ മേഖലയിലും തുടര്‍ച്ചയായ വ്യോമാക്രമണശ്രമമുണ്ടായി. 

അതേസമയം, ഖത്തറിലെ കരുതൽ ശേഖരം സുരക്ഷിതമാണെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി വ്യക്തമാക്കി. അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും നാലു മാസത്തേക്കുള്ള കുടിവെള്ളവും രാജ്യത്ത് നിലവിലുണ്ടെന്നും വിതരണ ശൃംഖല ഉറപ്പാക്കാൻ പുതിയ മാർഗങ്ങൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യരംഗത്ത് ഒരു വർഷത്തേക്കുള്ള മെഡിക്കൽ സാമഗ്രികളും ഒൻപത് മാസത്തെ മരുന്നുകളും സജ്ജമാണെന്നും ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏതു സാഹചര്യത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു

ദുബായ് ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുതിനിടയിലും യുഎഇയിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ച് സർവീസുകളുടെ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിക്കാൻ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചു. യുദ്ധസമാനമായ സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ആകാശപാതകൾ സജീവമാക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം.

കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ പതിനാല് ലക്ഷത്തിലേറെ യാത്രക്കാരാണ് യുഎഇ വഴി യാത്ര ചെയ്തത്. ദേശീയ വിമാനക്കമ്പനികൾ തങ്ങളുടെ പകുതിയോളം സർവീസുകൾ ഇതിനോടകം പുനഃസ്ഥാപിച്ചു കഴിഞ്ഞു. സുരക്ഷിതമായ ആകാശപാതകൾ മാത്രം ഉപയോഗിക്കുന്നതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാത്രക്കാർ എയർലൈനുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂ. 

കേരളത്തിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റിയാദ്, അബുദാബി, ദോഹ സെക്ടറുകളിൽ ഈ മാസം പതിനേഴ് വരെ സർവീസുകൾ ഉണ്ടാകില്ല. ടിക്കറ്റുകൾ റദ്ദാക്കുന്നതിനും തീയതി മാറ്റുന്നതിനും മാർച്ച് മുപ്പത്തിയൊന്ന് വരെ പ്രത്യേക ഫീസ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു. ബഹ്റൈൻ വ്യോമപാത നിലവിൽ അടഞ്ഞു കിടക്കുകയാണെങ്കിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിർത്തികളിൽ ടിക്കറ്റ് സെന്ററുകൾ തുറന്ന് ഒമാൻ എയറും സലാം എയറും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നുണ്ട്. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം പിന്തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകി.

ENGLISH SUMMARY:

Iranian drones targeted the Ahmed Al-Jaber Air Base in Kuwait, injuring three service members. While Kuwaiti defenses intercepted the drones, falling debris caused casualties. Simultaneously, the UAE Ministry of Defence reported neutralizing threats over Dubai Marina and Eastern Saudi Arabia. Amidst the conflict, Qatar’s Interior Minister assured 18 months of food and 4 months of water security. UAE flight operations are gradually resuming, with over 1.4 million passengers traveling since March 1. Akasa Air announced special Jeddah flights from Kerala while extending its free cancellation policy until March 31