കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡിനെ ഞെട്ടിച്ച് ഖത്തറിന്‍റെ ജയത്തോളം പോന്ന സമനില. നായകന്‍ ബൗലം ഖൗഖിയാണ് ഇന്‍ജുറി ടൈമില്‍ ഖത്തറിന് സമനില സമ്മാനിച്ചത്. ലോകകപ്പിലെ ഖത്തറിന്‍റെ ആദ്യ പോയിന്‍റ് നേട്ടമാണിത്. 

ഗോള്‍വലയ്ക്ക് മുന്നില്‍ ചിറകുവിരിച്ചുനിന്ന  ഗോള്‍കീപ്പര്‍ മഹ്മൂദ് അബുനാദായായിരുന്നു ഖത്തറിന്റെ ഹീറോ. എന്നിട്ടും ഒരു പെനല്‍റ്റി വഴങ്ങേണ്ടിവന്നു. 17ാം മിനിറ്റില്‍ അങ്ങനെ ബ്രീല്‍ എംബലോയിലൂെട സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തി. സര്‍വ സമ്മര്‍ദങ്ങളെയും ഖത്തര്‍ അതിജീവിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. മൈതാനമധ്യത്തുനിന്ന് പന്തുപിടിച്ചെടുത്ത് ഇടതുവിങ്ങില്‍ നിന്ന്  ഹോമാം അഹമ്മദ് നൽകിയ ക്രോസ് നായകന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ വലയിലാക്കി. മല്‍സരത്തിലാകെ കിട്ടിയ ഏഴ് അവസരങ്ങളില്‍ ഒന്ന് ഏഷ്യന്‍ ചാംപ്യന്‍മാര്‍ ഗോളാക്കി മാറ്റി. മറുവശത്ത്  കിക്കോഫ് മുതൽ മത്സരം കൈപ്പിടിയിലൊതുക്കിയിട്ടും ലക്ഷ്യം മറന്ന സ്വിറ്റ്സര്‍ലന്‍ഡിന് സ്വയം പഴിക്കാം.

ഖത്തറിന്‍റെ ആദ്യ മല്‍സരത്തില്‍ പക്ഷേ പകരക്കാരുടെ നിരയിലായിരുന്ന മലയാളി താരം തഹ്സിന്‍ മുഹമ്മദിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. അടുത്ത മല്‍സരങ്ങളില്‍ താരം ഇറങ്ങുമെന്നാണ് കേരളക്കരയുടെ പ്രതീക്ഷ.  

 

ENGLISH SUMMARY:

Reigning Asian champions Qatar secured a historic first-ever FIFA World Cup point after pulling off a dramatic 1-1 draw against heavy favorites Switzerland in their Group B opener. The high-stakes match saw the Swiss team gain an early advantage in the seventeenth minute when forward Breel Embolo cleanly converted a clinical penalty kick. Despite facing relentless pressure from the experienced European side, Qatar stayed in the game thanks to a spectacular performance by goalkeeper Mahmoud Abunada, who made several crucial saves. The definitive turning point arrived deep into stoppage time when Qatar's captain, Boualem Khoukhi, brilliantly converted a sharp cross from Homam Ahmed to snatch the equalizer. This hard-fought result triggered massive celebrations across Doha as it officially marked Qatar's first avoiding of defeat in a World Cup tournament. Meanwhile, thousands of expectant football enthusiasts in Kerala were left slightly disappointed as young Kannur-born winger Tahsin Mohammed remained an unused substitute on the bench.