നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡിൽ അവസാനമായി ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടത് എപ്പോഴാണ്? സുഹൃത്തുക്കളെ മറികടന്ന് ട്രെൻഡുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പിടിച്ചടക്കുന്നത്. മുന്‍പൊക്കെ ഫെയ്സ്‌ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കയറുമ്പോൾ ആദ്യം കാണാറുണ്ടായിരുന്നത് സുഹൃത്തുക്കളുടെ ഫോട്ടോകളും കുടുംബാംഗങ്ങളുടെ വിശേഷങ്ങളും ആയിരുന്നു. എന്നാൽ ഇപ്പോള്‍ നമ്മുടെ ഫീഡ് നിറയെ എന്താണ്?

 

പരിചയമില്ലാത്ത കണ്ടന്റ് ക്രിയേറ്റർമാരുടെ വീഡിയോകളും വൈറൽ ട്രെൻഡുകളും അൽഗോരിതം തിരഞ്ഞെടുത്ത റെക്കമെന്‍ഡേഷന്‍സുമാണ്. അതായത് സോഷ്യൽ മീഡിയയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളുടെ പോസ്റ്റുകൾ കാണാനല്ല, എന്റര്‍ടെ‌യ്ന്‍‌‌മെന്റ് ഫാക്ടറായാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളൊക്കെ കൂടുതലായി ഉപയോഗിക്കുന്നത്. 

 

പ്രത്യേകിച്ച് Gen Z ക്കിടയില്‍  ഈ മാറ്റം കൂടുതൽ പ്രകടമാണ്. അവർ സ്വന്തം പോസ്റ്റുകൾ ഇടുന്നതിലും കൂടുതലായി അണ്‍നോണ്‍ ക്രിയേറ്റർമാരുടെ വീഡിയോകൾ കാണാൻ സമയം ചെലവഴിക്കുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതങ്ങൾ കൂടുതൽ നേരം പിടിച്ചിരുത്താൻ സാധ്യതയുള്ള ഉള്ളടക്കങ്ങള്‍ക്കാണ് മുൻഗണന നൽകുന്നത്. ചിലപ്പോള്‍ നമുക്ക് തന്നെ തോന്നാറില്ലേ...സ്ക്രോള്‍ ചെയ്ത് സ്ക്രോള്‍ ചെയ്ത് വേറേതോ ലോകത്തായപോലെ. 

 

അതുകൊണ്ട് സുഹൃത്തുക്കളുടെ പോസ്റ്റുകൾ പലപ്പോഴും നമ്മുടെ ഫീഡിൽ പിന്നിലാകുകയാണ്. ശരിക്കും ഇപ്പോള്‍ സോഷ്യൽ മീഡിയ രണ്ട് പാര്‍ട്ടായി സ്പ്ലിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.  ഇൻസ്റ്റഗ്രാം, ടിക്‌ടോക് പോലുള്ള പ്ലാറ്റ്ഫോമുകൾ എന്‍റര്‍ടെയിന്‍‌മെന്റും മാര്‍ക്കറ്റിങ്ങും കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍, സാമൂഹിക ഇടപെടലുകൾ കൂടുതലായി വാട്സാപ്പ് പോലുള്ള സ്വകാര്യ മെസേജിങ് ആപ്പുകളിലേക്ക് മാറുകയാണ്. 

 

നാം എന്ത് കേൾക്കണം, എന്ത് കാണണം, എന്ത് വാങ്ങണം എന്നതിൽ പോലും അൽഗോരിതങ്ങളുടെ നിർദേശങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട് അല്ലേ. ഏത് വിഡിയോ എത്രനേരം കാണുന്നു,,,,എന്തിന് ലൈക്ക് ചെയ്യുന്നു; എന്താണ് ഷെയര്‍ ചെയ്യുന്നത്...ആരെയാണ് ഫോളോ ചെയ്യുന്നത്...ഇതെല്ലാം ചേര്‍ത്ത് നിങ്ങളുടെ ഒരു ഡിജിറ്റല്‍ പ്രൊഫൈല്‍ അല്‍ഗോരിതം തയാറാക്കുന്നു.. അതിനെ ബേസ് ചെയ്താണ് ഫീഡുകള്‍. 

 

അതുകൊണ്ട് മണിക്കൂറുകളോളം ഇങ്ങനെ സ്ക്രോള്‍ ചെയ്തിരിക്കുമ്പോള്‍ ഫീഡില്‍ വരുന്നതെല്ലാം സത്യമോ കംപ്ലീറ്റോ ആണെന്ന് കരുതരുത്. വിവരങ്ങള്‍ പരിശോധിക്കണം. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തേടാനും ഡിജിറ്റല്‍ ബോധത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുമുള്ള ഉത്തരവാദിത്തം ഒാരോരുത്തര്‍ക്കുമുണ്ട്. 

ENGLISH SUMMARY:

Why do Instagram and other social media platforms show more content from strangers than friends? From algorithm-driven recommendations to the rise of Gen Z's scrolling habits, social media has evolved into an entertainment-first ecosystem. Here's how algorithms shape your feed and why digital awareness is more important than ever.