• പുറത്തങ്ങനെ അധികം ഇടപഴകാത്ത പ്രകൃതക്കാരനായ ദ്രാവിഡിന്‍റെ അടുത്തേക്ക് ധൈര്യം സംഭരിച്ചെത്തി സഹോദരങ്ങളിലൊരാള്‍ ഓട്ടോഗ്രാഫും സ്വന്തമാക്കി. ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്

അപ്രതീക്ഷിതമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കണ്ട ചിത്രം പങ്കുവച്ച് വൈറലായി സഹോദരങ്ങള്‍. പുറത്തങ്ങനെ അധികം ഇടപഴകാത്ത പ്രകൃതക്കാരനായ ദ്രാവിഡിന്‍റെ അടുത്തേക്ക് ധൈര്യം സംഭരിച്ചെത്തി സഹോദരങ്ങളിലൊരാള്‍ ഓട്ടോഗ്രാഫും സ്വന്തമാക്കി. ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. 'ഇന്ദിരാ നഗറിലെ ഗുണ്ട ഇതാ, പക്ഷേ നേരിട്ട് കണ്ടാല്‍ തങ്കം പോലെയാണ്' എന്നായിരുന്നു ക്യാപ്ഷന്‍. 

ഒരാള്‍ ഓട്ടോഗ്രാഫ് വാങ്ങുന്നത് മറ്റെയാള്‍ വിഡിയോ പകര്‍ത്തി. ദ്രാവിഡാവട്ടെ സ്നേഹപൂര്‍വം ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. വിമാനമിറങ്ങി എയര്‍പോര്‍ട്ട് ബസില്‍ കയറിയപ്പോള്‍ വീണ്ടും ദ്രാവിഡിനെ അടുത്തുകിട്ടി. ഇതോടെ മൂന്നാളും പെരുത്ത സന്തോഷത്തിലുമായി. രണ്ടര മില്യണിലേറെ ആളുകളാണ് വിഡിയോ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് ദ്രാവിഡിനെ കണ്ട സന്തോഷം ആരാധകരും മറച്ചുവച്ചില്ല. ചിലരാവട്ടെ, കാപ്ഷനില്‍ കൗതുകപ്പെടുകയും ചെയ്തു. നമ്മളൊന്നും പോകുമ്പോള്‍ കാണുന്നില്ലല്ലോയെന്ന് നിരാശപ്പെടുന്ന ആരാധകരെയും കാണാം.

ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ' ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍' എന്ന ഡയലോഗ് ദ്രാവിഡ് പറയുന്നത്. ഇത് പിന്നീട് മീമുകളായി ഇന്‍റര്‍നെറ്റില്‍ നിറഞ്ഞിരുന്നു. ഈ ഡയലോഗ് കുട്ടികള്‍ കടമെടുത്തതോടെ വിഡിയോ വേറെ ലെവലായി.