ണ്ട് പുസ്തകങ്ങളായിരുന്നു 18+ കണ്ടന്‍റുകളുടെ പ്രധാന സ്രോതസ്. പിന്നീടത് കാസറ്റും സിഡികളുമായി. ഡിജിറ്റല്‍ യുഗത്തിന്‍റെ വരവോടെ  18+ കണ്ടന്‍റുകള്‍ക്ക് വിപ്ലവാത്മകത കൈവന്നു. നിയമവിരുദ്ധമെങ്കിലും രാജ്യത്ത് ഇന്‍റര്‍നെറ്റ് ലഭിക്കുന്ന ഫോണുള്ള ഒരു പൗരന് എവിടെയിരുന്നും 18+ കണ്ടന്‍റ് കാണാം. ആധുനിക സോഷ്യല്‍ മീഡിയകള്‍ സബ്സ്ക്രൈബ് ചെയ്ത് കണ്ടന്‍റ് കാണാനുള്ള അവസരം അവതരിപ്പിച്ചപ്പോള്‍ അതും 18+ കണ്ടന്‍റിന് ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി  മാറാന്‍ അധികസമയം വേണ്ടിവന്നില്ല. 18+ റീലുകള്‍ വരേയുണ്ട് ഇന്‍റര്‍നെറ്റില്‍ സുലഭമായി

ചാടിക്കയറി ഇന്‍റര്‍നെറ്റെടുക്കാന്‍ വരട്ടെ... 18+ കണ്ടന്‍റുകളും റീലുകളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നറിയുമോ? അങ്ങനെ പിടിച്ചാല്‍ ശിക്ഷയെന്താണെന്നറിയാമോ...?

നോക്കാം കുറ്റവും ശിക്ഷയും

18+ / അശ്ലീല റീൽസ് അയക്കുന്നത് ഉള്ളടക്കത്തിന്റെ സ്വഭാവവും ആർക്കാണ് അയച്ചതെന്നും അനുസരിച്ച് ഇന്ത്യൻ നിയമപ്രകാരം കുറ്റകരമാണ്..

ലൈംഗികബന്ധം കാണിക്കാതെ അശ്ലീല കണ്ടന്‍റ് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത് പിടിച്ചാല്‍ ഐടി ആക്ട്, 67 അഥവാ ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലമായത് പ്രസിദ്ധീകരിക്കല്‍/അയക്കല്‍ എന്ന വകുപ്പ് ചുമത്താം.

ഒരു  തവണ ഇത് ചെയ്ത് പിടിക്കപ്പെട്ടാല്‍ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

 ലൈംഗികബന്ധം വ്യക്തമായി കാണിക്കുന്ന റീൽ ആണെങ്കിൽ കേസ് കുറേക്കൂടി ശക്തമായിരിക്കും. ഐടി ആക്ട്, വകുപ്പ് 67A അഥവാ ലൈംഗികമായി വ്യക്തമായ പ്രവൃത്തി ഉള്ള വീഡിയോ അയക്കുക എന്ന വകുപ്പ് ചുമത്താം

ശിക്ഷ: ആദ്യ തവണ 5 വർഷം വരെ തടവ് + 10 ലക്ഷം രൂപ വരെ പിഴ. ആവർത്തിച്ചാൽ 7 വർഷം വരെ തടവ് + 10 ലക്ഷം രൂപ വരെ പിഴ.

അശ്ലീല റീലിൽ 18 വയസ്സിന് താഴെയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ

ഐടി ആക്ട്, വകുപ്പ് 67B കൂടാതെ POCSO ആക്ട് - കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ (“കുട്ടി” എന്നാൽ 18 വയസ്സ് തികയാത്തവര്‍) പ്രചരിപ്പിക്കല്‍ കൈവശം വയ്ക്കല്‍ എന്ന വകുപ്പുകള്‍ ചുമത്താം

ശിക്ഷ: ആദ്യ തവണ 5 വർഷം വരെ തടവ് + 10 ലക്ഷം രൂപ വരെ പിഴ. ആവർത്തിച്ചാൽ 7 വർഷം വരെ തടവ് + 10 ലക്ഷം രൂപ വരെ പിഴ. POCSO പ്രകാരം കൂടുതൽ ശിക്ഷയും ലഭിക്കാം.

 മറ്റ് കുറ്റങ്ങൾ

ഒരാളുടെ സ്വകാര്യ വീഡിയോ സമ്മതമില്ലാതെ അയച്ചാൽ ഐടി ആക്ട് 66E പ്രകാരം 3 വർഷം വരെ തടവ് + 2 ലക്ഷം രൂപ വരെ പിഴ.

ഇത് കൂടാതെ അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയുണ്ടാകും: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അത്തരം ഉള്ളടക്കം നീക്കം ചെയ്യണം; അല്ലെങ്കിൽ നിയമനടപടി നേരിടും. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയും കേസ് എടുക്കപ്പെടുകയും ചെയ്യാം.

 “18+” എന്ന വാക്ക് വലിയൊരു പ്രശ്നമാണ്. ലൈംഗികമോ അശ്ലീലമോ ആയ ഉള്ളടക്കം അയക്കുന്നത് ശിക്ഷാർഹമാണ്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടാൽ ശിക്ഷ കടുത്തതാണ്. സോഷ്യല്‍ മീഡിയയിലൂടെ കരുതലോടെ മാത്രം മുന്നോട്ടുപോകുക എന്നത് മാത്രമാണ് സ്വീകരിക്കാവുന്ന നടപടി.

ENGLISH SUMMARY:

18+ content sharing carries significant legal repercussions in India. Sharing sexually explicit material or content involving minors can lead to severe penalties under various sections of the IT Act and the POCSO Act.