ഓപ്പണ്‍ എഐയുടെ സിഇഒ സാം ആൾട്ട്മാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഈ വര്‍ഷം ആദ്യത്തിലാണ് ആള്‍ട്ടമാന് കുഞ്ഞ് ജനിക്കുന്നത്. അതിനാല്‍ തന്നെ രക്ഷാകര്‍തൃത്വം അല്‍ഭുതകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഭാവിയില്‍ വരാന്‍ പോകുന്ന എഐ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിഖില്‍ കമ്മത്തുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു ആൾട്ട്മാൻ ഈ കാര്യ പരാമര്‍ശിച്ചത്. ജനനിരക്ക് കുറയുന്നത് വലിയ പ്രശ്നമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാല്‍ അത് നിലനിര്‍ത്താന്‍ ഇനി മുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ കുടുംബങ്ങളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിന് വലിയ മുൻഗണന നൽകണമെന്നും ആൾട്ട്മാൻ കൂട്ടിച്ചേര്‍ത്തു.നമ്മളെ ഏറ്റവും സന്തോഷിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് കുടുംബവും സമൂഹവും എന്നത് വളരെ വ്യക്തമാണെന്ന് താന്‍ കരുതുന്നു എന്നും നമ്മൾ അതിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിന് പരിഹാരമായി ആള്‍ട്ട്മാന്‍ കാണുന്നത് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനെയാണ്. മനുഷ്യരെപ്പോലെ യുക്തിസഹമായി ചിന്തിക്കാൻ കഴിയുന്ന ഇത്തരം എഐ എത്തുന്നതോടെ, കുട്ടികളെ വളർത്തുന്നതില്‍ കൂടുതൽ നേട്ടമുണ്ടാക്കുന്ന തരത്തിൽ സമൂഹത്തെ പുനർനിർമ്മിക്കാൻ കഴിയുംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എജിഐ വന്നാല്‍ ആളുകളുടെ നില കൂടുതല്‍ മെച്ചപ്പെടുമെന്നും അവര്‍ക്ക് കൂടുതല്‍ സമയം കിട്ടുമെന്നും  അങ്ങിനെയെങ്കില്‍ ആളുകളുടെ സമ്മര്‍ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു. അതായത് ആളുകൾക്ക് കൂടുതൽ സമൃദ്ധിയും, കൂടുതൽ സമയവും, കൂടുതൽ വിഭവങ്ങളും, സാധ്യതകളും, കഴിവും ഉള്ള ഒരു ലോകം സൃഷ്ടിക്കാൻ എജിഐ സഹായിക്കും. കുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ENGLISH SUMMARY:

Artificial intelligence is being discussed in connection to OpenAI CEO Sam Altman's words. Altman suggested that AI could help address declining birth rates by reshaping society to better support families and providing more resources for raising children.