മനുഷ്യ ഡോക്ടറെ വെല്ലുന്ന എഐ ഡോക്ടര്‍ വരുമോ? പൂര്‍ണ അര്‍ഥത്തില്‍ ഡോക്ടര്‍ അല്ലെങ്കിലും ഡോക്ടര്‍ ചെയ്യുന്ന പല ജോലികളും ചെയ്യുന്ന എഐ ടൂളുകള്‍ രംഗത്തുണ്ട്. മൈക്രോസോഫ്ട് ആണ് ഈ രംഗത്ത് വലിയൊരു കുതിപ്പിന് ഒരുങ്ങുന്നത്. രോഗനിര്‍ണയത്തില്‍ വലിയ ചുവടുവയ്ക്കാനാണ് നീക്കം. മൈക്രോസോഫ്ട് എഐ ഡയഗ്നോസ്റ്റിക് ഓര്‍ക്കസ്ട്രേറ്റര്‍ എന്ന സംവിധാനം ആരോഗ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പലതരം ഏജന്‍റുകള്‍ ചേര്‍ന്നുള്ള ഈ എഐയുടെ രോഗനിര്‍ണയം 85 ശതമാനം കൃത്യമാണ്. മനുഷ്യ ഡോക്ടറെക്കാള്‍ ചിലവ് കുറവായിരിക്കുമെന്നും മൈക്രോസോഫ്ട് അവകാശപ്പെടുന്നു. കോടിക്കണക്കിന് രോഗികളുടെ ലാബ് റിസള്‍ട്ടുകളും പരിശോധനാ ഫലങ്ങളും ഡാറ്റയായി ഉപയോഗിച്ച് രോഗിയുടെ അവസ്ഥ താരതമ്യം ചെയ്യും. എന്തുകൊണ്ട് ഒരു പ്രത്യേക കണ്ടെത്തലിലേക്ക് വന്നു എന്ന് എഐ തന്നെ വിവരിക്കും. മനുഷ്യ ഡോക്ടര്‍കര്‍ക്ക് പകരമാകാനല്ല മറിച്ച് സഹായിയാക്കാനാണ് പുതിയ കണ്ടെത്തല്‍ എന്നാണ് മൈക്രോസോഫ്ട് വിശദീകരിക്കുന്നത്