ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യ ബുദ്ധിയെ മറികടക്കുന്ന എഐയാണ് ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്‍റലിജന്‍സ് അഥവാ സൂപ്പര്‍ ഇന്‍റലിജന്‍റ് എഐ. ഇത് സങ്കല്‍പ്പങ്ങളില്‍ മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇങ്ങനൊന്ന് ഭാവിയില്‍ ഉണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് തരുന്നു. പ്രശ്ന പരിഹാരത്തിനും, ക്രിയാത്മകതയിലും , തീരുമാനമെടുക്കുന്നതിലുമെല്ലാം മനുഷ്യനെക്കാള്‍ സൂപ്പര്‍ ആയിരിക്കുമത്രേ ഈ എഐ. എന്നുവച്ചാല്‍ ഏറ്റവും മികച്ച മനുഷ്യ ബുദ്ധിയ്ക്കും മുകളിലായിരിക്കും സൂപ്പര്‍ ഇന്‍റലിജന്‍റ് എഐയുടെ സ്ഥാനം. സ്വന്തം അല്‍ഗോരിതങ്ങള്‍ പുതുക്കി സ്വയം മെച്ചപ്പെടുത്തും. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കും. മാത്രമല്ല, എന്താണ് ഈ എഐ ചെയ്യുക എന്നത് പ്രവചനാതീതമായിരിക്കും. ഇത് വെറും സങ്കല്‍പമാണെന്ന് കരുതാന്‍ വരട്ടെ. ഇത്തരമൊരു എഐക്കെതിരേ ജാഗ്രത വേണമെന്ന് സ്റ്റീഫന്‍ ഹാക്കിങ് മുതല്‍ എലോണ്‍ മസ്ക് വരെ മുന്നറിയിപ്പ് തന്നിട്ടുണ്ട്.