Image Credit: AI
ദൈനംദിന ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വെറുതെ ആലോചിച്ചു നോക്കൂ... എഐ വന്നതോടെ ഓഫിസ് കാര്യങ്ങളിൽ എത്രത്തോളം അപ്ഡേഷനുകളാണ് നടന്നിട്ടുള്ളത്. സ്മാർട്ട് ഫോണിൽ തന്നെ എത്ര എഐ ആപ്ലിക്കേഷൻ ഉണ്ട്. ചുരുക്കത്തിൽ ഏതെങ്കിലും ഒരു തരത്തിൽ എഐ ഉപയോഗിക്കാത്തവരായി ഇന്ന് ആരുമില്ല. എന്നാൽ അത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ അറിയാത്തവരായി നിരവധിപ്പേരുണ്ട് താനും.
നിത്യജീവിതത്തിലും, തൊഴിലിടങ്ങളിലും എഐ സാധ്യതകൾ വേണ്ടവിധം മനസ്സിലാക്കാനും ഉപയോഗിക്കാനും പഠിക്കാനായി നെസ്റ്റ് ഡിജിറ്റലിന്റെ സഹകരണത്തോടെ 'ജെൻ എഐ ഫോർ ഇംപ്രൂവിങ് പ്രൊഡക്റ്റിവിറ്റി' എന്ന പേരിൽ ഓഫ്ലൈൻ വർക്‌ഷോപ്പുമായി എത്തുകയാണ് മനോരമ ഹൊറൈസൺ. ഡേറ്റാ മാനേജ്മെന്റ്, കണ്ടന്റ് ക്രിയേഷൻ, പവർ പോയിന്റ് പ്രസന്റേഷൻ, വെബ്സൈറ്റ് ക്രിയേഷൻ, സെയിൽസ് സപ്പോർട്ട്, എജ്യൂക്കേഷൻ ട്രെയിനിങ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് അങ്ങനെ നിരവധി കാര്യങ്ങള്‍ എഐ ഉപയോഗിച്ച് എളുപ്പത്തിലും കാര്യക്ഷമമായി ചെയ്യാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും.
കൃത്യമായ പ്രോപ്റ്റുകൾ നൽകി ചാറ്റ് ജിപിടി പോലുള്ള ആപ്ലിക്കേഷനുകൾ ശരിയായി ഉപയോഗിക്കുന്നത് മുതൽ ശ്രമകരമായ ഓഫിസ് ജോലികൾ ലളിതവും ആയാസരഹിതവുമാക്കി ചെയ്തു തീർക്കാനുള്ള എഐ ടെക്നിക്കുകളും പഠിച്ചെടുക്കാം. വിദ്യാർഥികൾ, വർക്കിങ് പ്രഫഷനലുകൾ, കണ്ടന്റ് ക്രിയേറ്റർമാർ, ബിസിനസ് ഉടമകൾ, തുടങ്ങി ആർക്കും അനുയോജ്യമായ രീതിയിൽ പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടുന്ന ക്ലാസുകൾ പങ്കെടുക്കുന്നവർക്ക് പ്രയോജനപ്പെടും. ഡിസംബർ 13 ന് നടക്കുന്ന വർക്‌ഷോപ്പിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/x56ao ഫോൺ: 9048991111.