ലോകം എങ്ങനെ മുന്നോട്ടു പോകണം, എന്തൊക്കെ, എവിടെയൊക്കെ, എപ്പോഴൊക്കെ എത്തണം എന്നുള്ള അതിപ്രധാനമായ തീരുമാനങ്ങൾ എടുക്കന്ന ആളുകളാണ് ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ പ്രൊഫെഷനലുകൾ. സൂയസ് കനാൽ ദിവസങ്ങളോളം ബ്ലോക്ക് ആയി ആഗോള വ്യാപാരമേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടായപ്പോൾ പോലും തീരുമാനങ്ങൾ എടുത്തതും വേണ്ട മാറ്റങ്ങളോടെ ട്രേഡ് തുടർന്നതും അവരുടെ കഴിവുകൊണ്ടാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ ചലനങ്ങളുണ്ടാക്കുന്ന എഐ അത് ലോജിസ്റ്റിക്സ് മേഖലയിലും തുടരുകയാണ്. ഡിമാന്‍ഡ് ഫോർകാസ്റ്റിങ്, ഇൻവെന്ററി ഓപ്റ്റിമൈസഷൻ, റൂട്ട് പ്ലാനിംഗ്, വെയർഹൗസ് ഓട്ടോമേഷൻ, ഡാറ്റ അനാലിസിസ് തുടങ്ങി സപ്ലൈ ചെയിന്‍റെ എല്ലാ മേഖലകളിലും എഐ ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തിൽ മികച്ച പ്രൊഡക്ടുകൾ നിർമിക്കുന്നതോ അതിന്റെ മാർക്കറ്റിങ് ചെയ്യുന്നതോ പോലെത്തന്നെ കൃത്യമായി ആളുകളുടെ അടുത്ത് എത്തിക്കുന്നതും വളരെ പ്രധാനമാണ്. ആ ജോലിയാണ് ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ പ്രൊഫെഷനലുകൾ ചെയ്യുന്നത്.
സപ്ലൈ ചെയ്ൻ മാനേജ്മെന്റിലും അതിന്റെ ഉപവിഭാഗമായ ലോജിസ്റ്റിക്സിലും തൊഴിലുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയം സിഎംഎസ് കോളജുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻ കോഴ്സിലൂടെ പ്രായോഗിക പരിശീലനം നേടാം. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇരുപതിലേറെ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സുധീപ് ചെറിയാനാണ് ക്ലാസുകൾ നയിക്കുന്നത്. മാർച്ച് 5ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/qvVH1MzfZQbw8xZC8 ഫോൺ: 9048991111.