TOPICS COVERED

ഒരു പ്രത്യേക ജോലി ചെയ്യുന്നതിനായി ഡിസൈന്‍ ചെയ്ത നിര്‍മിത ബുദ്ധിയെ ആണ് നാരോ എഐ എന്ന് പറയുന്നത്. എന്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണോ പ്രോഗ്രാം ചെയ്യുന്നത് അത് മാത്രമേ നാരോ എഐ ചെയ്യുകയുള്ളു. കിട്ടുന്ന ഇന്‍പുട്ട് അനുരിച്ച് ഔട്ട്പുട്ട് ഉണ്ടാക്കുകയാണ് ഇവയുടെ കര്‍മം. അല്ലാതെ ഒരു മേഖലയിലെ അറിവ് മറ്റൊരിടത്ത് ഉപയോഗിക്കാനുള്ള ബുദ്ധി ജനറല്‍ എഐ കാണിക്കില്ല. സിരി, അലക്സ തുടങ്ങിയ വോയിസ് അസിസ്റ്റന്‍റുകള്‍ ഇതിനുദാഹരണമാണ്. സ്പാം മെയിലുകള്‍ ബ്ലോക്കു ചെയ്യാനുള്ള ഫില്‍ട്ടറുകള്‍, ഫോട്ടോയിലും വീഡിയോയിലുമുള്ള മുഖം തിരിച്ചറിയുന്നതിനുള്ള പ്രോഗ്രാമുകളും നാരോ എഐ ഗണത്തില്‍പ്പെടും. വളരെ സാധാരണയായി ഉപയോഗിക്കുന്ന പല എഐയും നാരോ എഐകളാണ്. നിശ്ചയിക്കപ്പെട്ട ജോലി ചെയ്യുന്നതില്‍ ഇവ മിടുക്കു കാട്ടുന്നു.

ENGLISH SUMMARY:

Narrow AI, also known as "weak AI," is a type of artificial intelligence designed and trained for a specific task or set of tasks. Unlike general AI, it cannot perform outside its programmed functions or apply knowledge from one domain to another. Examples include voice assistants like Siri and Alexa, spam filters, and facial recognition programs. Narrow AI is highly effective at its designated tasks and is the most common form of AI encountered in everyday life.