ashi

എഐ അധിഷ്ഠിത ലൈറ്റ് മെഷീൻ ഗൺ കരസേന ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞു. ഡെറാഡൂൺ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയൽ എന്ന സ്ഥാപനമാണ് കരസേനയുടെ പിന്തുണയോടെ ഈ തോക്ക് വികസിപ്പിക്കുന്നത്. തോക്കിന്റെ പർവതമേഖലയിലെ പരീക്ഷണം നടത്തിയെന്നാണു വിവരം. സുരക്ഷിതമായ അകലത്തിൽനിന്നു റിമോട്ട് കൺട്രോളിൽ ഈ ആയുധം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. തോക്കിന്‍റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷണത്തിൽ പരിശോധിച്ചു.  കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം എഐ സഹായത്തോടെ ആയുധം തന്നെ സ്വയം വിലയിരുത്തും. തുടര്‍ന്ന് ഉറപ്പിക്കുന്ന ഉന്നം കൃത്യമായിരിക്കും. വിശദമായ പരീക്ഷണം തുടരുകയാണ്.  പല സാഹചര്യങ്ങളിൽ ആയുധം പരീക്ഷിക്കേണ്ടതുണ്ട് എന്നാണ്  സേനാ വൃത്തങ്ങൾ നൽകുന്ന വിവരം.

ENGLISH SUMMARY:

The Indian Army has tested an AI-powered Light Machine Gun (LMG) developed by BSS Material, based in Dehradun, with the Army’s support. The advanced weapon, tested in a mountainous region, can be remotely operated from a safe distance. It autonomously analyses wind, distance, and temperature to calculate precision targeting. Further detailed testing is ongoing to ensure performance in various conditions.