നിത്യ ജീവിതത്തില്‍ എഐയ്ക്ക് റോളുണ്ടോ? ഉണ്ടല്ലോ. പഴ്സനലൈസ്ഡ് ഷോപ്പിങ് എക്സ്പീരിയൻസ് എന്ന് കേട്ടിട്ടുണ്ടോ? വ്യക്തികളുടെ സെർച് ഹിസ്റ്ററി മനസ്സിലാക്കി കൃത്യമായ ഉൽപന്നങ്ങൾ വാങ്ങാന്‍ എഐ സഹായിക്കും. വെർച്വൽ ട്രൈ–ഓൺസ് പോലുള്ള എഐ അധിഷ്ഠിത സൗകര്യങ്ങളുണ്ട്. ഇഷ്ടമുള്ള വസ്ത്രം, ധരിച്ചു നോക്കാതെ തന്നെ തിരഞ്ഞെടുക്കാനും സഹായിക്കും. അളവുകളെല്ലാം പാകമായിരിക്കും. ഓഗ്‍മെന്‍റഡ് റിയാലിറ്റിയിലൂടെ ആളുകൾക്ക് വസ്ത്രങ്ങൾ നോക്കി, തനിക്കു ചേരുന്നതാണോ എന്നു നോക്കാൻ അവസരമുണ്ട്. ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യൂ എന്നു പറഞ്ഞാൽ എഐ അതും ചെയ്തു തരും. അതായത് എഐ സാധാരക്കാരുടെ ജീവിതത്തില്‍ വളരെ സാധാരണയായി സഹായിക്കുന്ന ഒന്നാണ് എന്ന്.
ENGLISH SUMMARY:
AI plays a significant role in daily life, especially in enhancing personalized shopping experiences. It analyzes search history to recommend relevant products and offers AI-powered features like virtual try-ons using augmented reality, allowing users to digitally try clothes for perfect fit and style. AI can also handle tasks like booking flight tickets, proving its practical and common assistance in everyday activities.