verstappan-russel

ഫോർമുല വണില്‍ ഇനി പോരാട്ടം രണ്ടുംമൂന്നും സ്ഥാനങ്ങള്‍ക്കായി. ഈ വര്‍ഷം മൂന്നു ഗ്രാന്‍ഡ് പ്രീകള്‍ കൂടി ശേഷിക്കെ മാക്സ് വെർസ്റ്റപ്പനും ജോര്‍ജ് റസലും തമ്മിലാണ് കടുത്ത പോരാട്ടം. കിമി ആന്‍റൊനെല്ലി ഫോര്‍മുലാവണ്‍ ലോചാംപ്യനായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി പ്രധാനപോരാട്ടം രണ്ടാംസ്ഥാനത്തിനാണ്. റെഡ്ബുള്ളിന്‍റെ മാക്സ് വെര്‍സ്റ്റപ്പനും മെഴ്സിഡീസിന്‍റെ തന്നെ ജോര്‍ജ് റസ്സലും തമ്മിലാണ് ഗംഭീര മത്സരം. ഇനി അവശേഷിക്കുന്നത് മൂന്ന് ഗ്രാന്‍ഡ് പ്രീകള്‍.

ഒരു ഗ്രാൻഡ് പ്രീയിൽ എത്ര പോയിന്‍റ് ?

ഒന്നാം സ്ഥാനം നേടുന്ന ഡ്രൈവർക്ക് ലഭിക്കുന്നത് പരമാവധി 25 പോയിന്റ്. ബാക്കി പോയിന്‍റ് നില ഇപ്രകാരം:

ഫിനിഷിങ് സ്ഥാനം               പോയിന്‍റ് 

                       1                         25       

                       2                         18       

                       3                         15       

                       4                         12       

                       5                         10       

                       6                         8        

                       7                         6        

                       8                         4        

                       9                         2        

                       10                        1        

സാവോ പോളോയ്ക്കുശേഷമുള്ള പോയിന്റ് നില പ്രകാരം കിമി ആന്റൊനെല്ലി 390 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. അതിനി ആര്‍ക്കും മറികടക്കാനാകില്ല. രണ്ടാംസ്ഥാനത്ത് വെര്‍സ്റ്റപ്പന് 279 പോയിന്റും മൂന്നാംസ്ഥാനത്തുള്ള റസലിന് 262 പോയിന്റുമാണ്. നാലാമതുള്ള ലൂയിസ് ഹാമില്‍ടണിന് 261 പോയിന്റും അഞ്ചാമതുള്ള ചാള്‍സ് ലെക്ലെറിന് 251 പോയിന്റുമാണ്. സാവോ പോളോയില്‍ ജയിച്ച ലന്‍ഡോ നോറിസ് 246 പോയിന്റ് നേടി.

സ്ഥാനം       ഡ്രൈവർ                    ടീം                  പോയിന്‍റെ  

 

1             കിമി ആന്റൊനെല്ലി        മെഴ്‌സിഡീസ്        390      

2             മാക്സ് വെർസ്റ്റാപ്പൻ  റെഡ് ബുൾ          279      

3             ജോർജ് റസൽ            മെഴ്‌സിഡിസ്         262      

4             ലൂയിസ് ഹാമിൽട്ടൺ    ഫെറാരി                261      

5             ചാൾസ് ലെക്ലെർ          ഫെറാരി                251      

6             ലാൻഡോ നോറിസ്      മക്‌ലാറന്‍              246  

ഒരു ഡ്രൈവർക്ക് മൂന്ന് ശേഷിക്കുന്ന ഗ്രാൻഡ് പ്രീകളിൽ മാത്രം പരമാവധി 75 പോയിന്‍റ് നേടാം. വെർസ്റ്റാപ്പനും റസലും തമ്മിലുള്ള വ്യത്യാസം 17 പോയിന്റ് മാത്രം. മൂന്ന് മത്സരങ്ങളിൽ റസലിന് പരമാവധി 75 പോയിന്‍റെ നേടാം. സ്പ്രിന്റ് മത്സരങ്ങൾ ഉൾപ്പെടുന്ന വാരാന്ത്യങ്ങളിൽ അധിക പോയിന്‍റു ലഭിക്കും. വേഗമേറിയ ലാപ്പിന് ലഭിച്ചിരുന്ന അധിക പോയിന്റ് 2025 മുതൽ നിർത്തലാക്കിയിട്ടുണ്ട്. അതിനാൽ വെർസ്റ്റപ്പന്‍റെ രണ്ടാം സ്ഥാനം ഉറപ്പായിട്ടില്ല. റസലിന് ശേഷിക്കുന്ന മത്സരങ്ങളിൽ വെർസ്റ്റാപ്പനെക്കാൾ 18 പോയിന്‍റ് അധികം നേടാനായാൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാം. അതുപോലെ റസലും ഹാമില്‍ട്ടണും തമ്മില്‍ ഒറ്റപോയിന്‍റ് വ്യത്യാസം മാത്രം.

verstappan-formula

ഫോർമുല വൺ 2026: ഇനി മൂന്ന് ഗ്രാൻഡ് പ്രീകൾ

മത്സരം      ‌                     തീയതി       

 

ലാസ് വെഗസ്               നവം. 20–22 

ഖത്തർ                         നവം. 27–29  

അബുദാബി                 ഡിസം. 4–6  

russel

ലാസ് വെഗസ്, ഖത്തര്‍, അബുദാബി എന്നിവിടങ്ങളിലാണ് ഇനി മത്സരം. കിരീടം ഇരുപതുകാരന്‍ ആന്‍റൊനെല്ലി കൊണ്ടുപോയെങ്കിലും രണ്ടും മൂന്നുംസ്ഥാനങ്ങള്‍ക്കായി പൊരി‍ഞ്ഞപോരാട്ടമായിരിക്കുമെന്ന് ചുരുക്കം. 2026-ലെ കലണ്ടറിൽ ആദ്യം 24 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രീകൾ റദ്ദാക്കിയതോടെ സീസൺ 22 മത്സരങ്ങളായി ചുരുങ്ങി. 

ആന്‍റൊനെല്ലിയുടെ ചരിത്രനേട്ടം

2026 ഫോർമുല വൺ സീസണിലെ ഏറ്റവും പ്രധാനപ്പെട്ടത് 20-കാരനായ ഇറ്റാലിയൻ താരം കിമി ആന്‍റൊനെല്ലിയുടെ ലോകകിരീടമാണ്. മെഴ്‌സിഡസിന്‍റെ യുവതാരം മെക്സിക്കൻ ഗ്രാൻഡ് പ്രീയ്ക്കുശേഷം തന്നെ ഡ്രൈവർമാരുടെ ലോകചാമ്പ്യൻഷിപ്പ് ഉറപ്പാക്കി. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാംപ്യനെന്ന നേട്ടവും ഇതോടെ ആന്‍റൊനെല്ലി സ്വന്തമാക്കി.

formula-one

മെഴ്‌സിഡീസിന്‍റെ ആധിപത്യം

2026 സീസണിൽ മെഴ്‌സിഡീസിന്‍റെ ആധിപത്യമാണ് പ്രധാനമായും കാണാനായത്. ഡ്രൈവർമാരുടെ ചാംപ്യന്‍ഷിപ്പിനൊപ്പം കൺസ്ട്രക്ടേഴ്സ് കിരീടവും സാവോ പോളോയിൽ മെഴ്‌സിഡീസ് ഉറപ്പിച്ചു. 2021-നുശേഷം ആദ്യമായാണ് മെഴ്‌സിഡീസ് കൺസ്ട്രക്ടേഴ്സ് കിരീടം തിരിച്ചുപിടിക്കുന്നത്. സാവോ പോളോ ഗ്രാൻഡ് പ്രീക്കുശേഷമുള്ള പോയിന്‍റ് നില ഇങ്ങനെ:

കൺസ്ട്രക്ടേഴ്സ് ചാംപ്യന്‍ഷിപ്പ്

സ്ഥാനം     ടീം               പോയിന്റ് 

 

1             മെഴ്‌സിഡീസ്      652      

2             ഫെറാരി             512      

3             റെഡ് ബുൾ       415      

4             മക്ലാരൻ             398      

മെഴ്‌സിഡീസിന്‍റെ കിരീടനേട്ടം ഉറപ്പായതോടെ ഇനി റെഡ് ബുള്ളും മക്ലാരനും തമ്മില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടവും ശ്രദ്ധേയമാണ്.

സാവോ പോളോയിൽ സംഭവിച്ചത്

മഴയും വെയിലും മാറിമാറിയെത്തിയ ഇന്‍റർലാഗോസ് സർക്യൂട്ടിൽ ലാൻഡോ നോറിസാണ് വിജയിച്ചത്. പോൾ പൊസിഷനിൽ തുടങ്ങിയ നോറിസിന് തുടക്കത്തിൽ ലീഡ് നഷ്ടമായെങ്കിലും പിന്നീട് തിരിച്ചെത്തി മത്സരം നിയന്ത്രിക്കാനായി. 21-ാം സ്ഥാനത്തുനിന്ന് മത്സരം തുടങ്ങിയ മാക്സ് വെർസ്റ്റപ്പൻ രണ്ടാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. റെഡ് ബുള്ളിന്‍റെ ഐസക് ഹഡ്ജാർ മൂന്നാമതെത്തി. മെഴ്‌സിഡീസിന്‍റെ ജോർജ് റസൽ നാലാമതും ആന്‍റൊനെല്ലി അഞ്ചാമതുമാണ് ഫിനിഷ് ചെയ്തത്. മത്സരത്തിനിടെ ലീഡ് നഷ്ടപ്പെടുകയും രണ്ടുതവണ സ്പിൻ ചെയ്യുകയും ചെയ്ത ആന്റൊനെല്ലിക്ക് മികച്ച തിരിച്ചുവരവ് നടത്താനായില്ല. എന്നിരുന്നാലും ഈ ഫലമാണ് മെഴ്‌സിഡീസിന് കൺസ്ട്രക്ടേഴ്സ് കിരീടം ഉറപ്പാക്കിയത്. 

സീസണിലെ പ്രധാന താരങ്ങളും പ്രകടനങ്ങളും

ഈ സീസണിലെ കണ്ടെത്തൽ എന്നതിലുപരി ഫോർമുല വണ്ണിന്‍റെ പുതിയ സൂപ്പർതാരമായി ആന്‍റൊനെല്ലി മാറി. മെഴ്‌സിഡിസിനുവേണ്ടി തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തി. വെർസ്റ്റപ്പൻ, ഹാമിൽട്ടൺ, ലെക്ലെർ തുടങ്ങിയ പരിചയസമ്പന്നരെ പിന്തള്ളിയാണ് കിരീടനേട്ടം. കിരീടം നേടാനായില്ലെങ്കിലും വെർസ്റ്റപ്പന്‍റെ പോരാട്ടവീര്യത്തിന് കുറവുണ്ടായിരുന്നില്ല. സാവോ പോളോയിൽ 21-ാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തിയത് സീസണിലെ മികച്ച തിരിച്ചുവരവുകളിലൊന്നാണ്. സാവോ പോളോയിലെ വിജയത്തോടെ നോറിസ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. സീസണിൽ മൂന്ന് ഗ്രാൻഡ് പ്രീ വിജയങ്ങളാണ് അദ്ദേഹത്തിനുള്ളത്. മക്ലാരന്‍റെ തിരിച്ചുവരവിന്‍റെ സൂചനയായും ഈ വിജയത്തെ കാണാം.

നാഴികക്കല്ല് പിന്നിട്ട് ഹാമില്‍ട്ടണ്‍

ഫോർമുല വണ്ണിലെ 400-ാം ഗ്രാൻഡ് പ്രീ മത്സരമെന്ന ചരിത്രനാഴികക്കല്ല് സാവോ പോളോയിൽ ഹാമിൽട്ടൺ പിന്നിട്ടു. ഫെറാരിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനവും വർസ്റ്റപ്പനുമായുള്ള രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടവും അവസാന മത്സരങ്ങളിൽ ശ്രദ്ധേയമാകും.

ഈ സീസണിലെ ശ്രദ്ധേയമായ മാറ്റങ്ങൾ

2026 സീസൺ ഫോർമുല വണ്ണിന്‍റെ സാങ്കേതിക രംഗത്തും പുതിയ അധ്യായമാണ്. പുതിയ സാങ്കേതിക ചട്ടങ്ങൾ പ്രകാരം കാറുകളുടെ രൂപകൽപ്പനയിലും പവർ യൂണിറ്റുകളിലും മാറ്റങ്ങളുണ്ടായി. 100 ശതമാനം സുസ്ഥിര ഇന്ധനത്തിന്റെ ഉപയോഗം പുതിയ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഓഡി, കാഡിലാക് എന്നീ പുതിയ നിർമ്മാതാക്കളുടെ വരവോടെ ടീമുകളുടെ എണ്ണം 11 ആയി.

 

ENGLISH SUMMARY:

Formula 1 2026 championship battle heats up as Max Verstappen and George Russell fight for second place with only three grands prix remaining. Kimi Antonelli has already secured the world title, making the remaining races crucial for podium positions.