McLaren's British driver Lando Norris reacts on the pit lane after winning at the end of the Sao Paulo Formula One Grand Prix at the Jose Carlos Pace racetrack, aka Interlagos, in Sao Paulo, Brazil on November 8, 2026. (Photo by MAURO PIMENTEL / AFP)

McLaren's British driver Lando Norris reacts on the pit lane after winning at the end of the Sao Paulo Formula One Grand Prix at the Jose Carlos Pace racetrack, aka Interlagos, in Sao Paulo, Brazil on November 8, 2026. (Photo by MAURO PIMENTEL / AFP)

  • ഇതാദ്യമായല്ല വിജയാഘോഷത്തിനിടെ നോറിസ് അപകടത്തില്‍പ്പെടുന്നത്. 2025 ല്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ജയിച്ചപ്പോള്‍ ഫെന്‍സിങ് പിറ്റ് തകര്‍ന്ന് വീഴുകയും ഫൊട്ടോഗ്രാഫര്‍ നോറിസിന്‍റെ മേലേക്ക് വീഴുകയും ചെയ്തിരുന്നു. അന്ന് നോറിസിന്‍റെ മൂക്കില്‍ മുറിവുമുണ്ടായി. 2024 ല്‍ മയാമിയില്‍ കന്നി ഗ്രാന്‍ഡ് പ്രീ ജയിച്ചപ്പോഴും നോറിസിന്‍റെ മൂക്ക് മുറിഞ്ഞിരുന്നു

തീപ്പൊള്ളലേൽക്കുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ഫോർമുല വൺ ഡ്രൈവർ ലാൻഡോ നോറിസ്. സാവോ പോളോ ഗ്രാൻഡ് പ്രീയിൽ വിജയം നേടിയശേഷം പോഡിയത്തിൽ ആഘോഷം നടത്തിയപ്പോഴാണ് അപകടമുണ്ടായത്. പോഡിയത്തിലെ ഒന്നാം സ്ഥാനത്തുനിന്ന് ചാടിയിറങ്ങിയ നോറിസ് ഷാംപെയിന്‍ കുപ്പി നിലത്തടിച്ച് തുറന്നുള്ള തന്‍റെ പതിവ് ആഘോഷരീതിക്ക് ശ്രമിച്ചു. പക്ഷേ ഇത്തവണ ചാട്ടത്തിന്റെ ആഘാതം അൽപ്പം കൂടിപ്പോയി. കുപ്പി പൊട്ടി.

TOPSHOT - McLaren's British driver Lando Norris holds the tip of his champagne bottle after breaking it while Red Bull Racing's Dutch driver Max Verstappen sprays him with champagne in the podium of the Sao Paulo Formula One Grand Prix at the Jose Carlos Pace racetrack, aka Interlagos, in Sao Paulo, Brazil on November 8, 2026. (Photo by MAURO PIMENTEL / AFP)

TOPSHOT - McLaren's British driver Lando Norris holds the tip of his champagne bottle after breaking it while Red Bull Racing's Dutch driver Max Verstappen sprays him with champagne in the podium of the Sao Paulo Formula One Grand Prix at the Jose Carlos Pace racetrack, aka Interlagos, in Sao Paulo, Brazil on November 8, 2026. (Photo by MAURO PIMENTEL / AFP)

തകർന്ന കുപ്പിയുടെ മുകൾഭാഗം കാണികൾക്കുനേരെ ഉയർത്തിക്കാട്ടിയശേഷം പിന്നിലേക്ക് ചുവടുവെച്ചപ്പോഴായിരുന്നു അടുത്ത അബദ്ധം. പോഡിയത്തിന്റെ മുൻവശത്തുണ്ടായിരുന്ന പൂക്കുറ്റിയിലേക്ക്  തല ചരിഞ്ഞു.എന്നാൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയ റെഡ് ബുൾ ഡ്രൈവർമാരായ മാക്സ് വെർസ്റ്റാപ്പനും ഐസക് ഹഡ്ജാറും  ഷാംപെയ്ൻ നോറിസിന്റെ  ദേഹത്തേക്ക് ചീറ്റിക്കൊണ്ട് ആഘോഷം തുടർന്നു. എന്തായാലും നോറിസിന് പരിക്കുകളൊന്നുമില്ലെന്ന് മക്​​​ ലാരന്‍ ടീം പിന്നീട് സ്ഥിരീകരിച്ചു. 'ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ബോട്ടില്‍ പൊട്ടിപ്പോയത് തന്നെ നാണക്കേടാണ്. പക്ഷേ ഷാംപെയ്ന്‍ ബോട്ടിലല്ലേ..' എന്നായിരുന്നു നോറിസിന്‍റെ പ്രതികരണം. 

മല്‍സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും തനിക്ക് പൊള്ളലേറ്റതായി നോറിസ് വ്യക്തമാക്കിയിരുന്നില്ല. സാധാരണ പൂക്കുറ്റി പുറത്തുവിടുന്നത്ര ചൂട് പോഡിയത്തില്‍ ഉപയോഗിക്കുന്ന പൂക്കുറ്റിയില്‍ ഉണ്ടാകാറില്ല. ശീതീകരിച്ച  പൂക്കുറ്റികളാണ് പോഡിയത്തില്‍ ഉപയോഗിക്കുന്നത്. 2024 ല്‍ അസര്‍ബൈജാനിലും സ്പാനിഷ് റേസിലും എഫ് 1 റേസുകളില്‍ സമാന സംവിധാനം ഉപയോഗിച്ചിരുന്നു. 

ഇതാദ്യമായല്ല വിജയാഘോഷത്തിനിടെ നോറിസ് അപകടത്തില്‍പ്പെടുന്നത്. 2025 ല്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ജയിച്ചപ്പോള്‍ ഫെന്‍സിങ് പിറ്റ് തകര്‍ന്ന് വീഴുകയും ഫൊട്ടോഗ്രാഫര്‍ നോറിസിന്‍റെ മേലേക്ക് വീഴുകയും ചെയ്തിരുന്നു. അന്ന് നോറിസിന്‍റെ മൂക്കില്‍ മുറിവുമുണ്ടായി. 2024 ല്‍ മയാമിയില്‍ കന്നി ഗ്രാന്‍ഡ് പ്രീ ജയിച്ചപ്പോഴും നോറിസിന്‍റെ മൂക്ക് മുറിഞ്ഞിരുന്നു. 

 പിഴവുകള്‍ വരുത്തിയില്ലെന്നും മല്‍സരത്തില്‍ ആവശ്യമായ പേസ് ലഭിച്ചിരുന്നുവെന്നും ജയത്തിന് ശേഷം നോറിസ് പറഞ്ഞു. ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങയേറ്റം കാഠിന്യമേറിയ മല്‍സരമായിരുന്നുവെന്നും മല്‍സര ശേഷം നോറി പറഞ്ഞു. സീസണില്‍ നോറിസിന്‍റെ മൂന്നാം ജയമാണിത്. ഫോർമുല വൺ ലോക കിരീടം നേരത്തെ തന്നെ സ്വന്തമാക്കിയ കിമി അന്‍റോനെല്ലി അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.

 

ENGLISH SUMMARY:

McLaren Formula One driver Lando Norris narrowly escaped injury during his podium celebrations after winning the São Paulo Grand Prix. While attempting his traditional champagne bottle celebration, the bottle shattered, and he nearly fell headfirst into a firework display positioned at the front of the podium. Red Bull drivers Max Verstappen and Isack Hadjar continued celebrating alongside him, while McLaren later confirmed that Norris had escaped without injuries. The incident adds to Norris's history of podium celebration mishaps, following previous accidents at the 2025 British Grand Prix and the 2024 Miami Grand Prix.