sports-kerala

TOPICS COVERED

സംസ്ഥാന ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍13 വിഭാഗത്തിലെ കിരീടനേട്ടവുമായാണ് സി.പി.ദക്ഷിണ ദേശീയ ചാംപ്യന്‍ഷിപ്പിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് നിലവില്‍ ഈ വിഭാഗത്തിലെ ഒന്നാം റാങ്കുകാരിയാണ് ഈ ഏഴാംക്ലാസുകാരി. 

ബാഡ്‌മിന്റന്‍ അണ്ടര്‍ 13 വിഭാഗത്തില്‍ കോഴിക്കോട് നടന്ന ചാംപ്യന്‍ഷിപ്പില്‍ എറണാകുളത്തുനിന്നുള്ള നിധി ബി. നായരെയാണ് ദക്ഷിണ തോല്‍പിച്ചത്. എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്കാണ് ജയം. സ്കോര്‍ 15–8, 15–7. ഇരുവരും ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടി. 

ഡിസംബറിലാണ് പ‌‍ഞ്ചാബില്‍ ദേശീയ ചാംപ്യന്‍ഷിപ്. ദക്ഷിണയുടെ കഠിനാധ്വാനമാണ് വിജയങ്ങള്‍ക്കുപിന്നിലെന്ന് പരിശീലകന്‍ ആന്റണി കെ.ജേക്കബ്. പുലര്‍ച്ചെ ആറിനു തുടങ്ങുന്ന പരിശീലനം. രാവിലെയും വൈകിട്ടും 25 കിലോമീറ്ററോളം സഞ്ചരിച്ച് പരിശീലനകേന്ദ്രത്തിലെത്തും. ആറാം വയസിലാണ് ബാഡ്‍മിന്റന്‍ പരിശീലനം തുടങ്ങിയത്. തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിലെ വിദ്യാര്‍ഥിയാണ് ദക്ഷിണ. 

ENGLISH SUMMARY:

Malayala Manorama Online News covers young badminton prodigy CP Dakshina winning the under-13 state championship title and heading to the nationals. The seventh-grade student from Ernakulam secured a dominant victory in Kozhikode to seal her top rank in the state.