sports-meet

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങിയപ്പോള്‍ മീറ്റ് റെക്കോര്‍ഡുകളുടെ എണ്ണത്തിലെ കുറവാണ് കായികമേഖലയിലെ പ്രധാന ചര്‍ച്ച. ചാത്തമംഗലം എന്‍ഐടി സിന്തറ്റിക് ട്രാക്കില്‍ ആകെ പിറന്നത് ആറ് പുതിയ റെക്കോര്‍ഡുകള്‍ മാത്രം. 

96 വിഭാഗങ്ങളില്‍ അത് ല്റ്റിക്സ് മല്‍സരങ്ങള്‍ ഉണ്ടായിട്ടും ആറ് മീറ്റ് റെക്കോര്‍‍ഡുകള്‍ മാത്രമാണ് ആകെ ഉണ്ടായത്. ഇതില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ പിറന്ന മീറ്റ് റെക്കോര്‍ഡ് പ്രായതട്ടിപ്പ് പരാതിയില്‍ കുരുങ്ങി ഇല്ലാതാകുമോ എന്നാണ് ആശങ്ക. അങ്ങനെയെങ്കില്‍ റെക്കോര്‍ഡുകള്‍ അഞ്ചായി കുറയും.  തിരുവനന്തപുരത്ത് കഴിഞ്ഞ തവണ 16 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. 

അതിന് മുമ്പ് എറണാകുളത്ത് നടന്നപ്പോള്‍ എട്ട് മീറ്റ് റെക്കോര്‍ഡുകള്‍ ഉണ്ടായി. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തിയപ്പോള്‍ മെച്ചപ്പെട്ടുവെന്ന് അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിയപ്പോഴേയ്ക്കും നിരാശയായി ഫലം. മികച്ച സിന്തറ്റിക് ട്രാക്ക് ഉണ്ടായിട്ടും റെക്കോര്‍ഡുകള്‍ ഉണ്ടാകാത്തത് എന്താണെന്ന് കായിക വിദഗ്ധര്‍ക്ക് പോലും മനസിലാകുന്നില്ല. ചെന്നൈയില്‍ നടന്ന ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പങ്കെടുത്ത് ഇടവേളകളില്ലാതെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കേണ്ടി വന്നത് പല കുട്ടികളുടേയും പ്രകടനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ENGLISH SUMMARY:

Kerala State School Sports Meet records saw a significant decline this year with only six new records set at the NIT Chathanangalam synthetic track. Experts attribute this poor performance to athletes competing continuously without adequate rest after the national junior athletic meet in Chennai.