**EDS: THIRD PARTY IMAGE** In this screenshot from a video posted on Dec. 26, 2025, President Droupadi Murmu confers the 'Pradhan Mantri Rashtriya Bal Puraskar' on cricketer Vaibhav Suryavanshi during a ceremony on the occasion of 'Veer Bal Diwas', in New Delhi. (@PresidentOfIndia/YT via PTI Photo) (PTI12_26_2025_000152B)
ബിഹാര്‍ ലോകത്തിന് സമ്മാനിച്ച കൗമാര വിസ്മയമാണ് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്‍. കളിക്കളത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് കുട്ടികള്‍ക്കുള്ള പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയാണ് രാജ്യം ആദരിച്ചത്. പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്കാര്‍ ന്യൂഡല്‍ഹിയില്‍ വച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈഭവിന് സമ്മാനിച്ചു. ഔദ്യോഗിക ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വൈഭവ് കണ്ടു.
**EDS: THIRD PARTY IMAGE** In this screenshot image taken from a video posted on Dec. 26, 2025, Prime Minister Narendra Modi interacts with cricketer Vaibhav Suryavanshi during a meeting with the recipients of 'Pradhan Mantri Rashtriya Bal Puraskar', at an event on 'Veer Baal Diwas', in New Delhi. (@NarendraModi/YT via PTI Photo)(PTI12_26_2025_000194B)
വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ 84 പന്തില്‍ നിന്ന് 190 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 36 പന്തില്‍ നിന്നായിരുന്നു കുട്ടിത്താരത്തിന്‍റെ സെഞ്ചറി നേട്ടം. 15 സിക്സറുകളും 16 ഫോറും ആ ബാറ്റില്‍ നിന്നും പറന്നു. സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പാക്കിസ്ഥാന്‍റെ സഹൂര്‍ ഇലാഹിയുടെ 39 വര്‍ഷം പഴക്കമുള്ള ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോര്‍ഡും വൈഭവ് സ്വന്തം പേരിലാക്കി. മല്‍സരത്തിന് പിന്നാലെയാണ് രാജ്യത്തിന്‍റെ ആദരമേറ്റുവാങ്ങാന്‍ ന്യൂഡല്‍ഹിക്ക് വൈഭവ് എത്തിയത്. പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരവും വൈഭവാണ്.
2025 ല്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വൈഭവ് ആയിരുന്നുവെന്നതാണ് കൗതുകം. 14 വയസും 32 ദിവസവും പ്രായമുള്ളപ്പോളാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎലില്‍ 38 പന്തില്‍ നിന്ന് 101 എന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വൈഭവ് പുറത്തെടുത്തത്. ട്വന്‍റി20യില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവാണ്. 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അണ്ടര്‍ 19 മല്‍സരത്തില്‍ 58 പന്തില്‍ നിന്ന് താരം 104 റണ്‍സും നേടിയിട്ടുണ്ട്. യുഎഇയ്ക്കെതിരെ 42 പന്തില്‍ നിന്ന് നേടിയ 144 റണ്‍സും ഈ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനമാണ്.
Image Credit:x
എന്താണ് പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാലപുരസ്കാര്‍?
അഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമഉള്ള കൗമാര പ്രതിഭകള്‍ക്കായി രാജ്യം നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്കാര്‍. ധീരത, കല–സാംസ്കാരികം, പരിസ്ഥിതി, കണ്ടുപിടിത്തങ്ങള്‍, സയന്‍സ് & ടെക്നോളജി, സോഷ്യല്‍ സയന്‍സ്, സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലെ അവിസ്മരണീയ നേട്ടങ്ങള്‍ക്കാണ് പുരസ്കാരം സമ്മാനിക്കുക.