Indore: India's Prince Yadav attempts a catch during the third T20I cricket match of a series between India and West Indies, in Indore, Madhya Pradesh, Sunday, Oct. 11, 2026. (PTI Photo/Kunal Patil) (PTI10_11_2026_000681A)

  • ട്വന്‍റി 20 ഫോര്‍മാറ്റിലെ ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം തീര്‍ത്തും മോശമാണ്. ക്യാച്ചെടുക്കുന്നതിലെ ക്ഷമതയില്‍ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാമതാ(73.4%)ണ്. 58 ക്യാച്ചുകളാണ് ഇതുവരെ വിട്ടുകളഞ്ഞത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിങില്‍ പരാജയമാണെന്നും ക്യാച്ച് കൈവിട്ടുന്നത് മുതല്‍ എതിര്‍ടീമുകള്‍ക്ക് അനായാസം ബൗണ്ടറികള്‍ സമ്മാനിക്കാന്‍ വരെ യുവതാരങ്ങള്‍ മല്‍സരിക്കുകയാണെന്നും തുറന്നടിച്ച് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍. ഫീല്‍ഡിങിലെ മോശം പ്രകടനത്തിന് വലിയ വിലയാണ് ടീമിന് നല്‍കേണ്ടി വരുന്നതെന്നും  മൂക്കാതെ  പഴുത്ത താരങ്ങളെ ടീമിലെടുത്താല്‍ ഇങ്ങനെയിരിക്കുമെന്നും ശ്രീധര്‍ വിമര്‍ശനം ഉന്നയിച്ചു.

'ബാറ്റിങിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ കൃത്യമായൊരു സംസ്കാരമുണ്ട്. ഏകദിനത്തില്‍ ഫാസ്റ്റ് ബോളര്‍മാരെ ഉപയോഗിക്കുന്നതിലുമതുണ്ട്. എന്നാല്‍ ഫീല്‍ഡിങിലേക്ക് വരുമ്പോള്‍ ആശങ്കപ്പെടുത്തുന്നതാണ് കണക്കുകള്‍. ടീമിലെത്തുന്ന യുവതാരങ്ങള്‍ ഫീല്‍ഡിങില്‍ വന്‍ പരാജയമാണ്. ചിലര്‍ ഫാസ്റ്റ് ബോളര്‍മാരാണ്, ചിലരൊക്കെ ബാറ്റര്‍മാരാണ്. പക്ഷേ ഒരാള്‍ പോലും കോലിയെ പോലെയോ എന്തിന് സൂര്യ കുമാറിനെയോ, ശ്രേയസ് അയ്യരെ പോലെയോ ഫീല്‍ഡിങ് ചെയ്യാറില്ല. ഒരുപക്ഷേ തലമുറകള്‍ തമ്മിലുള്ള വ്യത്യാസമാകാം' – സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ പറഞ്ഞു.

ട്വന്‍റി 20 ഫോര്‍മാറ്റിലെ ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം തീര്‍ത്തും മോശമാണെന്നും ക്യാച്ചെടുക്കുന്നതിലെ ക്ഷമതയില്‍ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാമതാ(73.4%)ണെന്നും 58 ക്യാച്ചുകളാണ് ഇതുവരെ വിട്ടുകളഞ്ഞതെന്നും ക്രിക്കറ്റ് 21ന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 129 റണ്‍സ്  സേവ് ചെയ്തപ്പോള്‍ ക്യാച്ച് വിട്ടുകളഞ്ഞതിലൂടെയും മറ്റ് പിഴവുകളിലൂടെയും 226 റണ്‍സാണ് വിട്ടുനല്‍കിയതെന്നും കണക്കുകളിലുണ്ട്. ബാറ്റര്‍മാരെ റണ്‍ഔട്ട് ആക്കാനുള്ള 19 അവസരങ്ങളാണ് ഇന്ത്യ ഇതുവരെ വരുത്തിയത്. അഞ്ച് സ്റ്റംപിങ് ചാന്‍സുകളില്‍ രണ്ടെണ്ണമെന്ന കണക്കില്‍ വിക്കറ്റ് കീപ്പര്‍മാരും നഷ്ടമാക്കുന്നു. 

ENGLISH SUMMARY:

Former India fielding coach R. Sridhar has criticised the Indian cricket team's poor fielding standards, pointing to dropped catches, missed run-out opportunities and boundaries conceded through fielding errors. He argued that young players entering the team are failing to match the fielding standards set by players such as Virat Kohli, Suryakumar Yadav and Shreyas Iyer. According to figures cited in the report, India ranked ninth among 10 teams in T20I catching efficiency this year, with a success rate of 73.4% and 58 dropped catches. The statistics also indicate that India conceded 226 runs through dropped catches and other fielding mistakes, despite saving 129 runs through good fielding.