**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)
ശുഭ്മന്‍ ഗില്‍ ഭാഗ്യം ചെയ്ത ക്യാപ്റ്റനും കളിക്കാരനുമാണെന്ന് ഗൗതം ഗംഭീര്‍. വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലെ പ്രതിഭാസമ്പന്നരായ രണ്ടുപേര്‍ ഉള്ളത് ഫീല്‍ഡിലെ നിര്‍ണായക തീരുമാനങ്ങളില്‍ ഗില്ലിനെ തുണയ്ക്കുമെന്നും ഗംഭീര്‍ ജിയോ സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഏകദിന ക്രിക്കറ്റിലെ കാര്യം പറയുകയാണെങ്കില്‍ ശുഭ്മന്‍ ഗില്‍ ഭാഗ്യവാനാണെന്ന് പറയേണ്ടി വരും. ഫീല്‍ഡിലും അല്ലാതെയും രോഹിതും കോലിയും ഗില്ലിനെ സഹായിക്കാനുണ്ട്. അതിലുപരിയായി ഗില്ലിന്‍റെ സംയമനമാണ് എടുത്തു പറയേണ്ടത്. വികാരങ്ങളെ അടക്കി ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവായിരിക്കുന്നിടത്താണ് ഗില്‍ സംയമനം കൊണ്ട് വ്യത്യസ്തനാകുന്നത്. ചിലപ്പോള്‍ അത് സാധിച്ചില്ലെന്നും വരും'- ഗംഭീര്‍ പറഞ്ഞു. Also Read: 'ആറു മാസത്തിനകം വൈഭവ് ടീമില്‍ സ്ഥിരമാകും'
ടീം ക്യാപ്റ്റനെന്ന സ്ഥാനത്തോട് ഗില്‍ കാണിക്കുന്ന സമീപനത്തെയും ഗംഭീര്‍ പ്രശംസിച്ചു. 26കാരനില്‍ നിന്ന പ്രതീക്ഷിക്കുന്നതിലുമേറെ കഴിവുകള്‍ ഗില്ലില്‍ പ്രകടമാണെന്നും ഗംഭീര്‍ പറയുന്നു. ടെസ്റ്റിലും ഗില്ലിനെ നായകനാക്കിയ തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' എല്ലാ യോഗ്യതകളും ഗില്ലിനുണ്ട്. ശാന്തനാണ്, നിസ്വാര്‍ഥനാണ്, എന്നാല്‍ അഗ്രസീവാകേണ്ട സാഹചര്യങ്ങളില്‍ അങ്ങനെയുമാണ്. റണ്‍സെടുത്ത് മാത്രമല്ല, അല്ലാത്ത കാര്യങ്ങളിലും ഗില്‍ മാതൃകയാണ്. കൃത്യമായ തീരുമാനങ്ങളും നിലപാടുകളുമാണ് ഗില്ലിന്‍റേത്'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റ് കുറച്ച് കടുപ്പമാണെന്നും ക്രമേണെ ആ ക്യാപ്റ്റന്‍സിയിലും ഗില്ലിന് ശോഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഗംഭീര്‍ പങ്കുവച്ചു.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ കോലിയും രോഹിതും ടീമിലുണ്ട്. ഗില്‍ ക്യാപ്റ്റനും കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനുമാണ്. കാര്യവട്ടത്ത് നടക്കുന്ന ആദ്യ ഏകദിനത്തിന് പിന്നാലെ സെപ്റ്റംബര്‍ മുപ്പതിന് ഗുവാഹട്ടിയില്‍ രണ്ടാം ഏകദിനവും ന്യൂ ചണ്ഡീഗഡില്‍ മൂന്നാം മല്‍സരവും നടക്കും. പിന്നാലെ അഞ്ച് മല്‍സരങ്ങളുള്ള ട്വന്‍റി 20 പരമ്പരയും നിശ്ചയിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡാണ് ഗില്ലിനുള്ളത്. ആറ് മല്‍സരങ്ങളില്‍ നിന്നായി 331 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം.