Guwahati: Rajasthan Royals' Vaibhav Sooryavanshi plays a shot during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Rajasthan Royals and Royal Challengers Bengaluru, in Guwhati, Assam, Friday, April 10, 2026. (PTI Photo/Swapan Mahapatra)(PTI04_10_2026_000318A) *** Local Caption ***

Guwahati: Rajasthan Royals' Vaibhav Sooryavanshi plays a shot during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Rajasthan Royals and Royal Challengers Bengaluru, in Guwhati, Assam, Friday, April 10, 2026. (PTI Photo/Swapan Mahapatra)(PTI04_10_2026_000318A) *** Local Caption ***

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി. 2030 ആകുമ്പോള്‍ ഓഹരി കുതിച്ചുയരുമെന്നും മുന്‍നിര ഐപിഎല്‍ താരങ്ങളുടെ പോക്കറ്റില്‍ സീസണില്‍ 125 കോടിയിലേറെ രൂപ എത്തുമെന്നും അദ്ദേഹം പറയുന്നു. അടുത്ത നാല് വര്‍ഷം കൊണ്ട് വരുമാനത്തില്‍ ഏഴിരട്ടി വര്‍ധനയെന്നാണ് അദ്ദേഹം കണക്കാക്കുന്നത്. 150  കോടിയിലെത്തിയാലും അമ്പരക്കാനില്ലെന്നും ലളിത് മോഡി കൂട്ടിച്ചേര്‍ത്തു. 

'പ്ലേയര്‍മാരുടെ കാര്യം നോക്കൂ. ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്കായി നിശ്ചിത തുക ചെലവഴിക്കേണ്ടതുണ്ട്. ഐപിഎല്‍ ടീമിന്‍റെ പ്ലേയര്‍ പഴ്സ് സീസണില്‍ 932 കോടിയിലേക്ക് വളരുന്നത് കാണാം. 16 കളിയിലും ഇറങ്ങുന്ന താരങ്ങള്‍ക്ക് ഐപിഎല്‍ മില്യണ്‍ ഡോളര്‍ കളിയായി മാറും. ടീമിലെ ടോപായ മൂന്നോ നാലോ കളിക്കാര്‍ സീസണില്‍ 16–16 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുമെന്നതില്‍ സംശയമില്ല'- എന്നും ദ് ഓവര്‍ലാപ് ക്രിക്കറ്റില്‍ ലളിത് വിശദീകരിച്ചു. 

ഐപിഎല്‍ സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കുമ്പോള്‍ ഇംഗ്ലണ്ടിലെ 'ദ് ഹണ്‍ഡ്രഡ്'  മൂന്ന് വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു പോകുമെന്നും മൈക്കല്‍ വോണിനോട്  ലളിത് മോഡി പറയുന്നു. 100 പന്തുള്ള ഫോര്‍മാറ്റ് അടിസ്ഥാനപരമായി തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ക്രിക്കറ്റിന്‍റെ അടിസ്ഥാന നിയമങ്ങളെപ്പോലും അത് മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഐപിഎല്‍ കോപ്പിയടിക്കാതിരിക്കാനാണ് 100 പന്തിന്റെ ഫോര്‍മാറ്റ് ഇസിബി കൊണ്ടുവന്നത്, അത് പക്ഷേ കേവലം പൊങ്ങച്ചത്തിലൊതുങ്ങുകയേയുള്ളൂ, സാമ്പത്തികമായി ലാഭം കാണില്ല'-ലളിത് കൂട്ടിച്ചേര്‍ത്തു.

'മൂന്നുവര്‍ഷം, അതിനപ്പുറം അത് പോകില്ല. പൂര്‍ണമായും തകരും. ഞാനുറപ്പ് തരാം. കാരണം, അതിലേക്ക് പണം അങ്ങോട്ട് ഒഴുകുക മാത്രമേയുള്ളൂ, വരുമാനം ഉണ്ടാവില്ല. കാരണവും പറയാം, ഓഗസ്റ്റിലാണ് ലീഗ് നടക്കുന്നത്. പ്രമോഷനോ, മാര്‍ക്കറ്റിങോ ഒന്നുമില്ല. പ്രമോട്ട് ചെയ്യാന്‍ പര്യാപ്തമായ ഒരു കാരണവും സ്കൈയ്ക്ക് ഇല്ല. ഗെയിമില്‍ നിന്ന് വരുമാനം ഉണ്ടാവില്ല. ടീമിനെ കൊണ്ടുവരുന്നവര്‍ അതില്‍ നിന്ന് വരുമാനം പ്രതീക്ഷിക്കും. മീഡിയ റൈറ്റ്സിലൂടെയാണ് വരുമാനം ഉണ്ടാവുന്നത്'- അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Former IPL Chairman Lalit Modi has made a sensational prediction about the league's financial future. He stated that by 2030, top IPL players could earn over ₹125–130 crore ($16 million) per season as franchise purses are expected to touch ₹932 crore. Modi estimated a seven-fold increase in revenue over the next four years, making IPL a multi-million dollar affair for every game a top player features in. Meanwhile, he also predicted the collapse of England’s 'The Hundred' format within three years, calling it a financially unviable model that confuses the basic rules of cricket just to avoid copying the IPL structure.