Untitled design - 1

ഐപിഎലില്‍ മുംൈബ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. 196 റണ്‍സ് വിജയലക്ഷ്യം  പതിനേഴാം ഓവറില്‍ പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഓപ്പണര്‍ പ്രഭ്സിമ്രന്‍ സിങ്ങും അര്‍ധസെഞ്ചുറി നേടി. മുംൈബയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്.  ആറുവിക്കറ്റ് നഷ്ടത്തിലാണ് മുംൈബ 195 റണ്‍സെടുത്തത്. 53 പന്തില്‍ നിന്നാണ് ഡി കോക്കിന്റെ സെഞ്ചുറി. രോഹിത് ശര്‍മയ്ക്ക് പരുക്കേറ്റതോടെയാണ് ഡി കോക്കിന് അവസരം ലഭിച്ചത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമെന്ന ഖ്യാതി ശ്രേയസ്സ് അയ്യരും സംഘവും നിലനിർത്തി.

 

മുംബൈ ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 80), തുടർച്ചയായ മൂന്നാം അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (35 പന്തിൽ 66) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനു ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി സെഞ്ചറി നേടിയ ക്വിന്റൻ ഡികോക്ക് (60 പന്തിൽ 112), അർധസെഞ്ചറി നേടിയ നമൻ ധിർ (31 പന്തിൽ 50) എന്നിവരുടെ ഇന്നിങ്സുകൾ പാഴായി.

 

മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയ്ക്കുള്ളിൽ തന്നെ ഓപ്പണർ പ്രിയാൻശ് ആര്യയെയും (9 പന്തിൽ 15), കൂപ്പർ കാനലി (12 പന്തിൽ 17) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ– ശ്രേയസ് സഖ്യം പഞ്ചാബിന വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പത്താം ഓവർ പിന്നിട്ടതോടെ ഇരുവരും ‘ഗിയർ’ മാറ്റുകയായിരുന്നു. പിന്നീട് തുടർച്ചയായി ബൗണ്ടറികളും സിക്സും പാഞ്ഞതോടെ പഞ്ചാബ് അതിവേഗം വിജയത്തിലേക്ക് അടുത്തു. അതിനിടെ ഇരുവരും അർധസെഞ്ചറി പൂർത്തിയാക്കുകയും ചെയ്തു. 16–ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് 12 റൺസ് മാത്രം അകലെയായിരുന്നു.

ENGLISH SUMMARY:

Punjab Kings secured a victory over Mumbai Indians in IPL 2024, marking Mumbai's fourth consecutive loss. Punjab Kings' strong batting performance led them to chase down the target, placing them at the top of the league.