mca-annual-player

TOPICS COVERED

ആഭ്യന്തര താരങ്ങള്‍ക്ക് വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ചരിത്രനീക്കം. ഗ്രേഡ് എയിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് പ്രതിവർഷം 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ലഭിക്കും. ഗ്രേഡ് ബി താരങ്ങൾക്ക് 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയും ഗ്രേഡ് സി താരങ്ങൾക്ക് 8 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം.  കരാർ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ക്രിക്കറ്റ് അസോസിയേഷനാണ് MCA

2026-27 സീസണിന് മുന്നോടിയായി അസോസിയേഷന്റെ ഘടന പ്രൊഫഷണലാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം. കളിക്കാരുടെ പ്രകടനം, കായികക്ഷമത, സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ താരങ്ങൾക്ക് കരാർ നൽകുക.

വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. കരാർ ലഭിക്കുന്ന കളിക്കാർക്ക് ബോർഡിന്റെ നിയമങ്ങൾ അനുസരിച്ച് മാച്ച് ഫീ, ദിവസബത്ത, പ്രകടന മികവിനുള്ള ഇൻസെന്റീവുകൾ എന്നിവയ്ക്കും അർഹതയുണ്ടായിരിക്കും.

ENGLISH SUMMARY:

Mumbai Cricket Association has introduced annual contracts for domestic players, a first in India, to professionalize and streamline the structure. This move aims to provide financial security to emerging cricketers and reward their performance with various grades and remuneration.