India's Mohammed Shami bowls during the ICC Champions Trophy one-day international (ODI) cricket match between New Zealand and India at the Dubai International Stadium in Dubai on March 2, 2025. (Photo by FADEL SENNA / AFP)

India's Mohammed Shami bowls during the ICC Champions Trophy one-day international (ODI) cricket match between New Zealand and India at the Dubai International Stadium in Dubai on March 2, 2025. (Photo by FADEL SENNA / AFP)

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും മുഹമ്മദ് ഷമിയെ തഴ‍ഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നതിനുള്ള മാനദണ്ഡമെന്തെന്ന് ബിസിസിഐയും അഗാര്‍ക്കറും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന താരങ്ങളടക്കം ആവശ്യപ്പെട്ടു. 2025 ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് ഒന്‍പത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പക്ഷേ പിന്നീടിങ്ങോട്ട് പരുക്കും ഫോമില്ലായ്മയും കാരണം പറഞ്ഞ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 

കഴിഞ്ഞ മൂന്നുമാസത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തിയാല്‍ രാജ്യത്തെ ഏറ്റവും മികച്ച പേസര്‍ ഷമിയാണ്. നാല് രഞ്ജി ട്രോഫി മല്‍സരങ്ങളില്‍ ഇന്നിങ്സുകളില്‍ ശരാശരി 20 ഓവര്‍ എറിഞ്ഞ താരം 20 വിക്കറ്റുകളാണ് നേടിയത്. 18.60 ആണ് ശരാശരി. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റും താരം വീഴ്ത്തി. വിജയ് ഹസാരെയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് ഷമി നേടിയത്. 

ഫോം, ഫിറ്റ്നസ്, ആര്‍ട്ട്, വിക്കറ്റ്... ഇതിലേതാണ് ഷമിക്കില്ലാത്തത് എന്നായിരുന്നു നിറകണ്ണുകളോടെ ഷമിയുടെ കോച്ചിന്‍റെ പ്രതികരണം. ' ഷമി ഇനി എന്താണ് തെളിയിക്കേണ്ടത്? എനിക്കൊന്നും മനസിലാകുന്നില്ല. മറ്റുള്ളവരെ പോലെ പേരിന് രണ്ടോ മൂന്നോ ആഭ്യന്തര മല്‍സരമല്ല ഷമി കളിക്കുന്നത്'- ബദറുദ്ദീന്‍ തുറന്നടിച്ചു. 'രണ്ടും മൂന്നും ആഭ്യന്തര മല്‍സരം മാത്രം കളിച്ച് ശാരീരികക്ഷമത തെളിയിച്ച് അവരൊക്കെ ടീമിലെത്തുകയാണ്. നല്ല റിഥത്തിലാണ് ഷമിയുടെ ബോളിങ്. അത് കാണുന്നവര്‍ക്കെല്ലാം ബോധ്യവുമാണ്. ഇങ്ങനെ പന്തെറിയുന്ന ഒരാളെ സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാവില്ല'- അദ്ദേഹം പറഞ്ഞു. സിലക്ടര്‍മാര്‍ ഷമിയോട് നീതികേടാണ് കാണിക്കുന്നതെന്നായിരുന്നു ബംഗാള്‍ കോച്ച് ആയ ലക്ഷ്മി രത്തന്‍ ശുക്ലയുടെ പ്രതികരണം. ഷമിയോളം ആഭ്യന്തര ക്രിക്കറ്റില്‍ ആത്മാര്‍ഥത കാണിക്കുന്ന മറ്റൊരു താരവുമില്ല. സിലക്ടര്‍മാരുടെ ചെയ്തികളോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഷമിയെ നിരന്തരം ഒഴിവാക്കുന്നതിനെതിരെ ഇര്‍ഫാന്‍ പഠാനും രംഗത്തെത്തിയിരുന്നു. ' എന്താണ് ഷമിയുടെ ഭാവി? ഇന്നലെ കയറി വന്ന് കുറച്ച ്മല്‍സരങ്ങള്‍ കളിച്ച് ഇറങ്ങിപ്പോയ ആളല്ല ഷമി. അഞ്ഞൂറിനടുത്ത് രാജ്യാന്തര വിക്കറ്റുകള്‍ ഷമിയുടെ പേരിലുണ്ട്. അത് ഒട്ടും നിസാരമല്ല. 400 വിക്കറ്റിലേറെ എടുത്തിട്ടും ടീമില്‍ ഇടമില്ലെങ്കില്‍ ഫിറ്റ്നസിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയരും. ക്രിക്കറ്റ് കളിക്കുന്ന കാലമത്രയും സ്വയം തെളിയിച്ചുകൊണ്ടേയിരിക്കണം.'- പഠാന്‍ പറഞ്ഞു. 200 ഓവറുകള്‍ എറിയുന്നതാണോ ഫിറ്റനസിന്‍റെ മാനദണ്ഡമെന്നും അങ്ങനെയെങ്കില്‍ അത് ഷമി എന്നേ മറികടന്നുവെന്നും താരം ചോദ്യമുയര്‍ത്തുന്നു. സിലക്ടര്‍മാരുടെ മാനദണ്ഡമെന്തെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഷമിക്ക് മുന്നില്‍ ഇങ്ങനെ വാതിലുകള്‍ കൊട്ടിയടയ്ക്കേണ്ടതില്ലെന്നും പത്താന്‍ പറഞ്ഞു. 

അതേസമയം, യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഷമിയെ ഒഴിവാക്കിയതെന്നും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബുംറയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ സിറാജും അര്‍ഷ്ദീപും ഹര്‍ഷിതുമാണ് ഇടംപിടിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് നാലാം ഓപ്ഷന്‍. ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ (ഫിറ്റ്നസ് വീണ്ടെടുത്താല്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീര്‍ യാദവ്,ഋഷഭ്  പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍.

ENGLISH SUMMARY:

The exclusion of Mohammed Shami from the India vs New Zealand ODI series 2026 has sparked major controversy. Shami's coach Badruddin broke down, questioning what more the pacer needs to prove after taking 47 wickets in domestic matches this season. Irfan Pathan also criticized the Ajit Agarkar-led selection committee for ignoring Shami's fitness and form despite bowling 200 overs in domestic cricket.