Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025
India's Axar Patel celebrates with Suryakumar Yadav after taking the wicket of Pakistan's Mohammad Haris REUTERS/Satish Kumar

Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025 India's Axar Patel celebrates with Suryakumar Yadav after taking the wicket of Pakistan's Mohammad Haris REUTERS/Satish Kumar

ഏഷ്യകപ്പിലെ ഇന്ത്യ–പാക് പോരിന് കളിക്കളത്തിന് പുറത്തും ചൂടാറുന്നില്ല. പാക്കിസ്ഥാന്‍റെ ബാറ്റിങിനിടെ ഇന്ത്യ നല്‍കിയ അപ്പീലിനെതിരെ മുന്‍ പാക് താരവും കമന്‍റേറ്ററുമായ വസീം അക്രമാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പാക് ബാറ്റിങ് 16–ാം ഓവറിലെത്തിയതും പാക് ക്യാപ്റ്റന്‍  ഫീല്‍ഡിങ് തടസപ്പെടുത്തിയെന്നും വിക്കറ്റ് അനുവദിക്കണമെന്നുമായിരുന്നു സൂര്യകുമാറിന്‍റെ അപ്പീല്‍. എന്നാല്‍ മനപ്പൂര്‍വമല്ല ആഗ തട്ടിയതെന്ന് വ്യക്തമാക്കി തേര്‍ഡ് അംപയര്‍ അപ്പീല്‍ തള്ളി. ഇത് ചൂണ്ടിക്കാട്ടിയാണ് വസീം അക്രം സൂര്യയെ വിമര്‍ശിച്ചത്. ' എവിടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്? അപ്പീലിന് പോകേണ്ട എന്താണിതില്‍ ഉള്ളത് എന്നായിരുന്നു അല്‍പം അസഹിഷ്ണുതയോടെ വസീം അക്രത്തിന്‍റെ ചോദ്യം. 

പതിനാറാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്സര്‍ പന്തെറിഞ്ഞു. എക്സ്ട്രാ കവറിലേക്ക് സല്‍മാന്‍ അലി പന്ത് അടിച്ചകറ്റി. രണ്ട് റണ്‍സ് ഓടിയെടുത്തു. പന്ത് ഡൈവ് ചെയ്ത് പിടിച്ച സൂര്യകുമാര്‍ സഞ്ജുവിന് നേരെ പന്തെറിഞ്ഞെങ്കിലും ആഗയുടെ ശരീരത്തില്‍ പന്ത് തട്ടിയകന്നു. ഇതോടെയാണ് ആഗ ഫീല്‍ഡിങ് തടസപ്പെടുത്തിയെന്നും വിക്കറ്റ് അനുവദിക്കണമെന്നും സൂര്യകുമാര്‍ ആവശ്യപ്പെട്ടത്. പന്ത് ആഗയുടെ ദേഹത്ത് തട്ടിയെന്നത് വാസ്തവമാണെന്നും എന്നാല്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായില്ലെന്നുമായിരുന്നു തേര്‍ഡ് അംപയറിന്‍റെ വിലയിരുത്തല്‍.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 19.1 ഓവറില്‍ 146 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ എല്ലാവരും പുറത്തായി. അര്‍ധ സെഞ്ചറി നേടിയ സാഹിബ്സദ ഫര്‍ഹാനാണ്  പാക് നിരയിലെ ടോപ് സ്കോറര്‍. എട്ട് പാക് ബാറ്റര്‍മാര്‍ രണ്ടക്കം കടക്കാതെ മടങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ അഭിഷേകിനെയും സൂര്യകുമാറിനെയും ഗില്ലിനെയും നഷ്ടമായി. പിന്നീട് സഞ്ജുവും തിലകും, സഞ്ജു മടങ്ങിയതോടെ തിലകും ശിവം ദുബെയുമാണ് സ്കോര്‍ നീക്കിയത്. 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 

ENGLISH SUMMARY:

India vs Pakistan Asia Cup match witnessed a controversial appeal. The appeal by Suryakumar Yadav regarding fielding obstruction sparked criticism from Wasim Akram.