sanju-samson

ട്വന്‍റി 20 ലോകകപ്പിലെ വെസ്റ്റിന്‍ഡ‍ീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ ക്യാപ് ഊരി അഭിവാദ്യം ചെയ്യുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലാണ്. ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ ,സംഭവിക്കുമെന്ന് ക്യാപ്റ്റന്‍  സൂര്യകുമാര്‍ യാദവ്.

മല്‍സരശേഷം സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടില്‍ വച്ച് സഞ്ജുവിനെ വണങ്ങിയത്. ചിരിയോടെ ക്യാപ്റ്റന്‍റെ അടുത്തെത്തിയ സഞ്ജു , ക്യാപ്റ്റനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ബിസിസിഐയടക്കം ദ്യശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

മല്‍സരശേഷം നടന്ന പുരസ്കാര വിതരണ ചടങ്ങിലും സഞ്ജുവിനെ സൂര്യകുമാര്‍ യാദവ് വാനോളം പുകഴ്ത്തി. അതേസമയം , സൂപ്പര്‍ 8 റൗണ്ടിന് മുന്‍പ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യ അത് ചിരിച്ചുതള്ളിയത് സൈബര്‍ ലോകത്ത് വീണ്ടും ചര്‍ച്ചയായി. സൂര്യകുമാര്‍ അന്നു പറഞ്ഞതിന്‍റെ വിഡിയോയും ഇന്ന് ക്യാപ് ഊരി തലകുനിക്കുന്നതിന്റെയും വിഡിയോയും ചേര്‍ത്ത് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ടോപ്പ് ഓര്‍ഡറില്‍ അഭിഷേക് ,ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരെ നിലനിര്‍ത്തുന്നതിനെ സൂര്യ അന്ന് ന്യായീകരിച്ചിരുന്നു. സൂര്യയുടെ ഈ പ്രതികരണം അന്നു തന്നെ വ്യാപക വിമര്‍ശനത്തിന് വഴിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നെലെയാണ് സഞ്ജുവിനെ  പ്ലേയിങ് ഇലവനിലേക്ക് തിരികെകൊണ്ടുവരാന്‍ തീരുമാനിച്ചത്.

സിംബാബ‌്വെക്കെതിരായ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സ‍ഞ്ജു നല്‍കിയ തുടക്കം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.

ENGLISH SUMMARY:

Suryakumar Yadav recently gained immense social media attention for his respectful gesture toward Sanju Samson. After India's T20 World Cup victory against West Indies, the captain famously removed his cap to honor Sanju. Suryakumar noted that positive outcomes eventually reach those who wait with patience and hard work. The BCCI shared heartwarming footage of the two players hugging on the cricket field. During the post-match ceremony, the captain continued to shower Sanju with high praise for his performance. However, some fans are comparing this moment to Surya's past lighthearted comments regarding Sanju's selection. This blend of current respect and past remarks has sparked a major discussion across cyber platforms.