jasprit-bumrah

ഇന്ത്യയുടെ സൂപ്പര്‍താരം ജസ്പ്രീത് ബുംറയ്​ക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി മുന്‍ ബാറ്റര്‍ മനോജ് തിവാരി. പരമ്പരയിലെ അഞ്ച് ടെസ്റ്റും കളിക്കാനുള്ള ശാരീരികക്ഷമത ഇല്ലെങ്കില്‍ പിന്നെ ടീമിലെങ്ങനെ ഇടം പിടിക്കുന്നുവെന്നാണ് തിവാരിയുടെ ചോദ്യം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രമേ താന്‍ കളിക്കൂ എന്നായിരുന്നു ബുംറയുടെ നിലപാട്. മൂന്ന് ടെസ്റ്റുകളിലായി രണ്ടുതവണ അഞ്ചുവിക്കറ്റ് നേട്ടമുള്‍പ്പടെ 17 വിക്കറ്റുകളും താരം നേടി. എന്നാല്‍ ഈ രീതി ശരിയല്ലെന്നും ക്രിക്കറ്റിനെക്കാള്‍ വലിയതല്ല ഒരു താരവുമെന്നും തിവാരി വ്യക്തമാക്കുന്നു. 

London: India's Jasprit Bumrah on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. (PTI Photo/R Senthilkumar) (PTI07_11_2025_000296A)

London: India's Jasprit Bumrah on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. (PTI Photo/R Senthilkumar) (PTI07_11_2025_000296A)

ടീമിലെടുത്താല്‍ കളിക്കാന്‍ പ്രാപ്തനായിരിക്കണം. അല്ലാത്തവരെ എടുക്കാന്‍ പാടില്ലെന്നും കളിക്കാരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനാണെങ്കില്‍ മാനേജ്മെന്‍റ് എന്തിനാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. അഞ്ചു ടെസ്റ്റും കളിക്കില്ലെന്നുറപ്പുള്ളവരെ ടീമില്‍ നിന്നൊഴിവാക്കി മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ തിവാരി പറഞ്ഞു. ആരും ക്രിക്കറ്റിനെക്കാള്‍ വലിയതല്ല. അത് ജസ്പ്രീത് ബുംറ ആയാലും വിരാട് കോലിയോ രോഹിത് ശര്‍മയോ ലോകത്തിലെ ഏത് താരമായാലും. ക്രിക്കറ്റിനാണ് പ്രാധാന്യം നല്‍കേണ്ടത്– തിവാരി വിശദീകരിച്ചു.

185 ഓവറുകളിലേറെ എറിഞ്ഞ മുഹമ്മദ് സിറാജിനെയാണ് ബുംറയ്ക്ക് മുന്നിലേക്ക് വിമര്‍ശകര്‍ വയ്ക്കുന്നത്. 23 വിക്കറ്റുകളാണ് സിറാജ് ആന്‍ഡേഴ്സന്‍–ടെന്‍ഡുല്‍ക്കര്‍ ട്രോഫിയില്‍ സ്വന്തം പേരിലാക്കിയത്. സിറാജിന് ഇത് സാധ്യമെങ്കില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളറായ ബുംറയ്ക്ക് കഴിയാത്തതെന്തെന്ന ചോദ്യമാണ് ഉയരുന്നത്. 

FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025
India's Mohammed Siraj poses after winning the player of the match award after India won the match to draw the test series Action Images via Reuters/Paul Childs/File Photo

FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025 India's Mohammed Siraj poses after winning the player of the match award after India won the match to draw the test series Action Images via Reuters/Paul Childs/File Photo

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെയാണ് കടുത്ത പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക് കളിക്കാന്‍ കഴിയാതെ വന്നത്. പരുക്കേറ്റതോടെ ബുംറയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു. ഇതോടെയാണ് വര്‍ക് ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായി ബുംറയെ മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് മാനേജ്മെന്‍റ് തീരുമാനിച്ചത്. ബുംറയെ മൂന്ന് ടെസ്റ്റ് മാത്രമേ കളിപ്പിക്കുകയുള്ളൂവെന്ന വാര്‍ത്ത പുറത്തുവിട്ടത് എതിരാളികള്‍ക്ക് ആധിപത്യം നല്‍കിയെന്നും ഇത്തരം കാര്യങ്ങളില്‍ പാലിക്കേണ്ട മര്യാദ കോച്ച് ഗംഭീറോ മാനേജ്മെന്‍റോ പാലിച്ചില്ലെന്നും തിവാരി കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളോട് ടീമിലെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ഇംഗ്ലണ്ടിന് സഹായകമായെന്നും അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും തിവാരി ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:

Jasprit Bumrah is facing criticism regarding his selection and workload management in Test matches. Manoj Tiwary questions his place in the team if he can't play all five Tests and suggests prioritizing players who can, emphasizing that no player is bigger than cricket.