Image: Instagram,Sanjanaganesan

Image: Instagram,Sanjanaganesan

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും ഭാര്യ സ്പോര്‍ട്സ് പ്രസന്റര്‍ സഞ്ജന ഗണേശനും സോഷ്യല്‍മീഡിയക്ക് ഇഷ്ടതാരങ്ങളാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ ഉപയോക്താക്കളുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ സഞ്ജനയ്ക്ക് ബുംറ നല്‍കിയ ആശംസാവാക്കാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഞായറാഴ്ചയായിരുന്നു താരദമ്പതികളുടെ വിവാഹവാര്‍ഷിക ദിനം.  പൊതുവേ സെലിബ്രിറ്റി ദമ്പതികള്‍ പാരഗ്രാഫ് നീളുന്ന ആശംസകളാണ് സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കാറുള്ളത്. ഇവിടെ ‘ഹാപ്പി ആനിവേഴ്സറി’ എന്ന് ബുംറ പങ്കുവച്ച രണ്ടേരണ്ട് വാക്ക് ആശംസാസന്ദേശമാണ് സഞ്ജനയെ ചൊടിപ്പിച്ചത്.

കിഡ്നിയെ സ്പര്‍ശിക്കുന്ന ആശംസാസന്ദേശമാണിതെന്നായിരുന്നു സഞ്ജനയുെട മറുപടി. എന്നാല്‍ അതേസമയം തന്നെ സ്പോര്‍ട്സ് അവതാരകയായ സഞ്ജന ക്രിക്കറ്റ് ഗ്രൗണ്ടില്‍വച്ച് ബുംറയെ ആലിംഗനം ചെയ്യുന്ന ഒരു ചിത്രവും കുറിപ്പും പങ്കിട്ടു. 

‘ജീവിതം നമ്മളെ എവിടെയെത്തിച്ചാലും, ഈ ലോകം എത്ര ബഹളമയമായാലും, നമുക്കിടയിൽ മാറ്റമില്ലാത്ത ഒന്നുണ്ട്, നീയും ഞാനും പിന്നെ വീടിന്റെ കരുതലുള്ള നിന്റെ ഈ ആലിംഗനവും. എന്റെ ഏറ്റവും അടുത്ത സുഹൃത്തുമായുള്ള വിവാഹ ജീവിതത്തിന്റെ അഞ്ച് വർഷങ്ങൾ. എന്നും എപ്പോഴും എന്റെ പ്രിയപ്പെട്ട കഥ ഇതുതന്നെയാണ്’എന്നായിരുന്നു സഞ്ജനയുടെ വാക്കുകള്‍.

മത്സര ശേഷം ബുംറയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചില രസകരമായ നിമിഷങ്ങള്‍ സഞ്ജന സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സ്പോര്‍ട്സ് ചാറ്റിനു പിന്നാലെ അരമണിക്കൂറിനകം കാണാമെന്ന് ബുംറ പറയുന്ന ദൃശ്യങ്ങളും ഡിന്നറിനെന്ത് വേണമെന്ന് സഞ്ജന ചോദിക്കുന്ന ദൃശ്യങ്ങളും ഇവയില്‍ചിലതാണ്.  

ടി20 ലോകകപ്പില്‍ നാലുവിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുംറ ഫൈനലില്‍  മാന്‍ ഓഫ് ദി മാച്ച് ആയത്. തീര്‍ത്തും ആഘോഷത്തിന്റെ നാളുകളിലൂടെയാണ് ദമ്പതികള്‍ കടന്നുപോകുന്നത്. ബുംറയുടെ മകനും അമ്മയുമുള്‍പ്പെടെയുള്ളവര്‍ ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു. 

Jasprit Bumrah's Heartfelt Anniversary Wish to Sanjana Ganeshan Goes Viral:

Jasprit Bumrah and Sanjana Ganeshan are a popular celebrity couple whose anniversary posts are trending. Bumrah's short and sweet anniversary wish to Sanjana has gone viral on social media, leading to a heartwarming exchange between the couple.