സംസ്ഥാന സ്കൂൾ കായിക മേളയുടെ അതിവേഗ താരങ്ങൾ ആയി ആലപ്പുഴയുടെ ടി.എം. അതുലും തിരുവനന്തപുരത്തിന്റെ ജിൽഷ ജിനിലും. സീനിയർ വിഭാഗം പെൺകുട്ടികളെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ഓടിയെത്തിയാണ് ജിൽഷ വേഗറാണി ആയത്. സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ ഒന്നാമത്തെത്തിയതോടെ മേളയിലെ ആദ്യ ഇരട്ട സ്വർണ്ണ ജേതാവായി പാലക്കാടിന്റെ നിവേദ്യ

 

മീറ്റ് റെക്കോർഡോടെ ആണ് ആലപ്പുഴയുടെ ടി എം അതുൽ ലക്ഷ്യം കണ്ടത്. 15 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്തു. സീനിയർ പെൺകുട്ടികളിൽ പാലക്കാടിന്റെ ആർ ഋതുപർണ്ണ ഒന്നാമത് എത്തി. എന്നാൽ ഇതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ജിൽഷ ജിനിൽ ലക്ഷ്യം കണ്ടത്. സബ് ജൂനിയറിൽ പെൺകുട്ടികളിൽ എസ് സങ്കീർത്തനയും ആൺകുട്ടികളിൽ എം ശ്രീഹരിയുമാണ് ആണ് വേഗതാരങ്ങൾ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ  മിലൻ ജോർജ് ഒന്നാമത് എത്തി.

 

സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാടിന്റെ നിവേദ്യ കലാധറിനാണ് സ്വർണം. 400 മീറ്ററിലും നിവേദ്യ സ്വർണം നേടിയിരുന്നു. ഇതോടെ മേളയിലെ ആദ്യ ഇരട്ട സ്വർണ ജേതാവായി നിവേദ്യ.

 

ENGLISH SUMMARY:

Malayala Manorama Online News covers the latest updates from the Kerala School Athletics Meet where T.M. Atul and Jilsha Jinil emerged as the fastest athletes. The event witnessed record-breaking performances and exciting victories across various age categories.