kerala-state-school-sports-meet-kozhikode-mukkam-nit-ground
  • സംസ്ഥാന കായികമേള ഈ മാസം 25 ന് കോഴിക്കോട് മുക്കത്ത് കൊടിയേറും; രാജ്യാന്തര നിലവാരമുള്ള എന്‍ഐടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് പ്രധാന വേദി.

സംസ്ഥാന കായികമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഈ മാസം 25 ന് കോഴിക്കോട് മുക്കത്ത് മേള കൊടിയേറും. മന്ത്രി എന്‍. ഷംസുദീന്‍ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി. കായികമേളയുടെ ഭാഗ്യചിഹ്നമായി കുട്ടു ആനയെ പ്രഖ്യാപിച്ചതിന് പിന്നാലെ സംഘാടകസമിതി അതിവേഗം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ്. 

രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച എന്‍ഐടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും ആണ് മേളയുടെ പ്രധാന വേദി. ഇതിന് പുറമേ നഗരത്തിനകത്തെ 10 മൈതാനങ്ങളും വേദിയാകും. ഗാലറിയുടെ നിര്‍മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. നടത്തിപ്പിനായി രൂപീകരിച്ച 17 സബ് കമ്മറ്റികളുമായി മന്ത്രി എന്‍ ഷംസുദീന്‍ കൂടിക്കാഴ്ച്ച നടത്തി. 

അയ്യായിരത്തോളം കായികതാരങ്ങള്‍ മേളയുടെ ഭാഗമാകും. 25ന് രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസര്‍കോട് നിന്നുള്ള ദീപശിഖാ പ്രയാണവും കടപ്പുറത്ത് സംഗമിക്കും. ശേഷം നേരെ എന്‍ഐടി മൈതാനത്തേയ്ക്ക്. 

ENGLISH SUMMARY:

Preparations for the Kerala State School Sports Meet, scheduled to kick off on October 25 at Mukkam in Kozhikode, have reached their final phase. Minister N. Shamsudheen directly reviewed the arrangements and held discussions with the 17 sub-committees formed to oversee the conduct of the event. The primary venue for the athletic events will be the internationally standardized synthetic track and ground at NIT Kozhikode, alongside 10 other regional grounds.