ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്ക് സ്വര്‍ണം . ഫൈനലില്‍ മലേഷ്യയെ 5–1ന് തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. പുരുഷഹോക്കിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. ഇതോടെ ലൊസാഞ്ചലസ് ഒളിംപിക്സിനും ഇന്ത്യ യോഗ്യത നേടി.

 

ഏഷ്യന്‍ ഗെയിംസ് സമാപിക്കാന്‍ ഒരുദിവസം ശേഷിക്കെ  മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് കുതിച്ചിരിക്കുകയാണ്  ഇന്ത്യ. അമ്പെയ്ത്ത് റീകര്‍വ് വിഭാഗത്തിലും ഗോള്‍ഫിലും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടി ഇന്ത്യന്‍ വനിതകള്‍. കുംകും മഹോദും  പ്രണവി ഉര്‍സിയുമാണ് ചരിത്രം രചിച്ചത്

 

Also read: കൈ കൊടുക്കാതെ ഇന്ത്യ–പാക് ക്രിക്കറ്റ് താരങ്ങള്‍; ആശ്ലേഷിച്ച് ഹോക്കി, വോളിബോള്‍ ടീമുകള്‍.


ഏഷ്യന്‍ഗെയിംസ് അമ്പെയ്ത്തില്‍ ചരിത്രം സൃഷ്ടിച്ച് റീകര്‍വ് വനിതാവിഭാഗം വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടി കുംകും അനില്‍ മഹോദാണ് മെഡല്‍ക്കുത്തിപ്പിന് തുടക്കം കുറിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തെ പരാജയപ്പെടുത്തി. കുംകുമിന്‍റെ രണ്ടാം സ്വര്‍ണമെഡലാണിത്. വനിതാ ടീം ഇനത്തിലും കുംകും സ്വര്‍ണം നേടിയിരുന്നു. ഒപ്പം ഒളിംപിക്സ് യോഗ്യതയും നേടി പതിനേഴുകാരിയായ ഈ മഹാരാഷ്ട്രക്കാരി.

 

ഗോള്‍ഫിലാണ് അടുത്ത ചരിത്രനേട്ടം. വനിതാ വിഭാഗം വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം  നേടിയ പ്രണവി ഉര്‍സ് , അദിതി അശോക്, ദിക്ഷ ഡാഗര്‍ എന്നിവരും ഉള്‍പ്പെടുന്ന ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടുന്നതിലും നിര്‍ണായ പങ്കുവഹിച്ചു.

 

ആര്‍ച്ചറി റീകര്‍വ് വ്യക്തിഗത ഇനത്തില്‍ സെമിഫൈലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള വെങ്കലമെഡല്‍ പോരാട്ടത്തി  നീരജ് ചൗഹാനാണ് വെങ്കലം. ധീരജ് ബൊമ്മദേവരയെയാണ് തോല്‍പ്പിച്ചത്. 

ENGLISH SUMMARY:

India men's hockey team secured a gold medal at the Asian Games 2023, defeating Malaysia 5-1 in the final and qualifying for the Los Angeles Olympics. This victory marks India's fifth gold medal in men's hockey at the Asian Games and propels the nation to fourth place in the medal tally with 20 gold medals.